Headlines

ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യം; യുവാവിന് നേരെ വെടിയുതിർത്ത് ബന്ധു

തിരുവനന്തപുരം: ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിന് നേരെ വെടിയുതിർത്ത് ബന്ധു. തിരുവനന്തപുരം ഉന്നാംപാറയിലാണ് രഞ്ജിത്ത് എന്ന യുവാവിന് എയർഗൺ കൊണ്ടുള്ള വെടിയേറ്റത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. രഞ്ജിത്ത് തിരുവനന്തപുരത്തുള്ള ഒരു ബാറിൽ ജോലി ചെയ്തുവരികയാണ്. സജീവൻ സെക്യൂരിറ്റി ജോലിക്കാരനാണ്…

Read More

രോഗിയായ വളര്‍ത്തുനായയുടെ വേദന കണ്ടുനില്‍ക്കാനായില്ല; കടുത്ത വിഷാദം; യുപിയില്‍ സഹോദരിമാര്‍ ഫിനൈല്‍ കുടിച്ച് ജീവനൊടുക്കി

     വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം വന്ന് അവശനിലയിലായതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ടുപേര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങും (24) ജിയാ സിങുമാണ് (22) ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗവിലെ ദൗദ മേഖലയിലാണ് സംഭവം നടന്നത്. 2014 മുതല്‍ ഇവര്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വളര്‍ത്തുനായയുടെ രോഗത്തിന് പലയിടത്തും കൊണ്ടുപോയി…

Read More

കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കില്‍ ആദ്യ സ്‌കിന്‍ പ്രോസസിംഗ് തുടങ്ങി ;പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ്⚡ ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും…

Read More

വോട്ടര്‍പട്ടിക പരിഷ്കരണം; ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം, പുറത്തായവരുടെ പേര് ചേര്‍ക്കാൻ പുതിയ അപേക്ഷ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം. അതേസമയം പട്ടികയില്‍ നിന്ന് പുറത്തായവര്‍ പേരു ചേര്‍ക്കാൻ പുതിയ അപേക്ഷ നല്‍കേണ്ടി വരും. കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയവരില്‍ പകുതിയലധികം പേര്‍ സ്ഥലത്തുള്ളവരാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം. 19.32 ലക്ഷം പേരെ രേഖകള്‍ പരിശോധിക്കാൻ ഹിയറിങ്ങിന് വിളിക്കേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്. എസ്‌ഐആറിന് ആധാരമാക്കുന്ന 2002 ലെ വോട്ടര്‍ പട്ടികയുമായി ഒത്തു നോക്കി ഉറപ്പിക്കാൻ കഴിയാത്തവരെയാണ് ഹിയറിങ്ങിന് വിളിക്കുന്നത്. 2002 ലെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ

തിരുവനന്തപുരം: തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും. ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ. ആകെ 17082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്. അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും….

Read More

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷിക്കാം

     തിരുവനന്തപുരം : കെ-ടെറ്റ് അധ്യാപക യോഗ്യത പരീക്ഷയ്ക്ക് https://ktet.kerala.gov.in വഴി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. Share on FacebookTweetFollow us

Read More

പാലായില്‍ പുളിയ്ക്കക്കണ്ടം കുടുംബം യുഡിഎഫിനെ പിന്തുണയ്ക്കും;21 കാരി ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാവും

കോട്ടയം: പാലായില്‍ പുളിയ്ക്കക്കണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണയ്ക്കും. 21 കാരി ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാവും. കോണ്‍ഗ്രസ് റിബല്‍ മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണാവും. ഇതോടെ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തെത്തും. മായയുടെയും പുളിക്കക്കണ്ടം കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് കേവലഭൂരിപക്ഷമായി. പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം നിര്‍ണ്ണായകമായിരുന്നു. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്…

Read More

റീല്‍സെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: റീല്‍സെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. കണ്ണൂരില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് റീൽസ് ചിത്രീകരിക്കുന്നതിനു വേണ്ടി എറണാകുളം- പുണെ എക്‌സ്പ്രസ് വിദ്യാര്‍ത്ഥികള്‍ നിര്‍ത്തിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ജാമ്യത്തിൽ വിട്ടു. മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണം. പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം…

Read More

അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അജ്ഞാതരുടെ വെടിയേറ്റ് അധ്യാപകന് ദാരുണാന്ത്യം.

ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അജ്ഞാതരുടെ വെടിയേറ്റ് അധ്യാപകന് ദാരുണാന്ത്യം. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കാമ്പസിലെ ലൈബ്രറി കാന്റീന് സമീപത്ത് വെച്ചാണ് ഡാനിഷിന് വെടിയേറ്റത്. ലൈബ്രറി കാന്റീന് സമീപം ഡാനിഷും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടെയാണ് അക്രമിസംഘം സ്‌കൂട്ടറിൽ എത്തിയത്. പിന്നാലെ ഇവർ രണ്ടുതവണ ഡാനിഷിന് നേരേ വെടിയുതിർക്കുകയായിരുന്നു. അധ്യാപകന്റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡാനിഷിനെ ഉടൻതന്നെ…

Read More

കാട്ടാക്കടയിൽ വീടിന്റെ വാതിൽ തകർത്ത് വൻ മോഷണം;60 പവനിലധികം സ്വർണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വീടിന്റെ വാതിൽ തകർത്ത് വൻ മോഷണം. 60 പവനിലധികം സ്വർണാഭരണങ്ങൾ കവർന്നു. തൊഴുക്കൽകോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വൈകിട്ട് 5.30 ഓടെയാണ് കുടുംബം പള്ളിയിലേക്ക് പോയത്. രാത്രി 9.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ച നിലയിലായിരുന്നു. പിൻവാതിൽ തകർത്താണ് മോഷ്ടാവ് വീട്ടിൽ പ്രവേശിച്ചത് എന്നാണ് സൂചന. Share on FacebookTweetFollow…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial