ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി  ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ഹേമന്ത് സോറന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാന വാരമാണ് ഷിബു സോറനെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനാണ്. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് നയിച്ചു. Share…

Read More

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

  ബംഗളൂരു: ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.പത്ത് ദിവസം മൂന്‍പാണ് വിദ്യാര്‍ഥിനി അഷറഫിന്റെ പി ജിയില്‍ എത്തുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മുറിയിലെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തന്നോട് സഹകരിച്ചാല്‍ മാത്രമേ…

Read More

കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി

             കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ കണ്ടെടുത്തത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ ആറ് മണിക്ക് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഒന്നാമത്തെ ബ്ലോക്കിൽ പത്താമത്തെ സെല്ലിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്മാർട്ട് ഫോൺ ആണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ…

Read More

കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും. കുടുംബശ്രീയുടെ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർട്ടിൽ ലഭ്യമാകുക. ഇതിനു പുറമേ, ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ അടങ്ങിയ സമ്മാനപ്പൊതി ( ഗിഫ്റ്റ് ഹാംപർ) പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്ത് വാങ്ങാനാകും. പോക്കറ്റ് മാർട്ടിലൂടെ 5000 സമ്മാനപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ കുടുംബശ്രീയുടെ…

Read More

ബലാത്സംഗം ഒഴിവാക്കാൻ വീട്ടിലിരിക്കൂ; ഗുജറാത്ത് ട്രാഫിക് പൊലീസിന്റെ പോസ്റ്ററുകൾ വിവാദത്തിൽ

അഹമ്മദാബാദ്: സുരക്ഷാ പ്രചാരണമെന്നപേരിൽ വിവാദ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് അഹമ്മദാബാദ് ട്രാഫിക് പൊലീസ്. ‘ബലാത്സംഗം ഒഴിവാക്കാൻ സ്ത്രീകൾ വീട്ടിലിരിക്കൂ’ എന്നാണ് ഒരു പോസ്റ്ററിലെ സന്ദേശം. ഇത്തരം ആഹ്വാനങ്ങൾ ഗുജറാത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ ഏതാനും പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ‘രാത്രികാല പാർട്ടികളിൽ പങ്കെടുക്കരുത്, അങ്ങനെയല്ലെങ്കിൽ നിങ്ങൾ ബലാത്സംഗത്തിന് ഇരയായേക്കാം’, ‘നിങ്ങളുടെ സുഹൃത്തിനോടൊപ്പം ഇരുണ്ടതും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലേക്ക് പോകരുത്, അവൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്‌താൽ എന്തുചെയ്യും?’എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ സന്ദേശം. സോള, ചാന്ദ്ലോഡിയ പ്രദേശങ്ങളിലെ റോഡ് ഡിവൈഡറുകളിൽ…

Read More

പത്തനംതിട്ടയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പത്തനംതിട്ട: ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുന്തറ സ്വദേശിനി ശ്യാമയാണ് കൊല്ലപ്പെട്ടത് ഭർത്താവ് ജയകുമാറാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻ്റെ സഹോദരിയെയും പ്രതി ആക്രമിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ശ്യാമ മരിച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതിക്കായി കോയിപ്രം പൊലീസിന്റെ അന്വേഷണം തുടരുകയാണ്. Share on FacebookTweetFollow us

Read More

മുസ്ലീം ലീഗ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

നെടുമങ്ങാട് : നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്ന മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിലൂടെ ജില്ലാ ആശുപത്രിയിലേക്ക് കടന്നുപോകുന്ന റോഡിനോട് ചേർന്നുള്ള തകർന്നു കിടക്കുന്ന  ഓടയുടെ പണി അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ധർണ്ണാ ഉദ്ഘാടനം ചെയ്തു. എച്ച്.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പുലിപ്പാറ യൂസഫ്,അസീം നെടുമങ്ങാട്, വഞ്ചുവം ഷറഫ്, അനസ്മൂഴിയിൽ,…

Read More

കാറിനുള്ളിലെ കളി കാര്യമായി, ചാവിയുമായി കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങിയത് മണിക്കൂറുകൾ

        തിരുവനന്തപുരം : പാച്ചല്ലൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒന്നര വയസുകാരൻ കുടുങ്ങി. മണിക്കൂറുകളോളം ഉള്ളിൽ അകപ്പെട്ട കുഞ്ഞിനെ വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാച്ചല്ലൂർ സ്വദേശി നുബിന്‍റെ മകനാണ് കാറിൽ കയറി താക്കോലെടുത്ത് കളിച്ച് കുടുങ്ങിയത്. കാറിൽ കയറിയതോടെ ഡോർ അടഞ്ഞു. വീട്ടുകാർ തിരഞ്ഞെത്തിയത്തിയപ്പോഴേക്കും കീ ചെയിനിലെ സ്വിച്ച് അമർന്ന് വാതിലുകളെല്ലാം ലോക്കായി. ഗ്ലാസുകളെല്ലാം ഉയർത്തിവച്ചിരുന്നതിനാൽ തുറക്കാനുള്ള ശ്രമങ്ങളെല്ലാം പാളി. രക്ഷയില്ലാതെ വീട്ടുകാർ ഫയർഫോഴ്സ് സഹായം തേടി. പിന്നാലെ വിഴിഞ്ഞത്ത് നിന്നും…

Read More

പെരിന്തൽമണ്ണയിൽ യുവതിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ ആറുപേർ പിടിയിലെന്ന് റിപ്പോർട്ട്

പെരിന്തൽമണ്ണ: യുവതിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വൈകാതെ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് വിവരം. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേർ പൊലീസിന്റെ വലയിലായതായും റിപ്പോർട്ടുണ്ട്. Share on FacebookTweetFollow us

Read More

ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു

നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്‍റെ പത്താമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ സി രാജലക്ഷ്മി,  ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട്  എം നസീർ,വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ,വെമ്പിൽ സജി, എ മുഹമ്മദ്,  അനിൽകുമാർ….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial