ഗാസയിൽ ഭക്ഷണം എത്തിക്കുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന 45 പലസ്തീനികള്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ജെറുസലേം: ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന 45 പലസ്തീനികള്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടന്‍ എത്തിച്ചത് നാസര്‍ ആശുപത്രിയിലേക്കാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭക്ഷണം കാത്തുനിന്നവരെ ഇസ്രയേല്‍ വെടിവെച്ച് കൊല്ലുന്നത് ഇത് ആദ്യത്തെ…

