കൊല്ലം മേയർ ഹണി ബെഞ്ചമിന് വധ ഭീഷണി; യുവാവ് കത്തിയുമായി വീടിന് സമീപമെത്തിയാണ് ഭീഷണി മുഴക്കിയത്

കൊല്ലം മേയർ ഹണി ബെഞ്ചമിന് വധ ഭീഷണി. യുവാവ് കത്തിയുമായി വീടിന് സമീപമെത്തിയാണ് ഭീഷണി മുഴക്കിയത്. നിരവധി തവണ ഇയാൾ മേയറുടെ വീടിന് സമീപമെത്തി. മേയർ കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇന്നലെ രാവിലെ 7.15 മണിയോടെയാണ് ജീൻസ് പാന്റും ടീ ഷർട്ടും തൊപ്പിയും ധരിച്ച ഒരാൾ കത്തിയുമായി മേയറുടെ വീടിന് സമീപം എത്തിയത്. വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ…

Read More

ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ, വാമനപുരം നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം: പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നു. തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിൻറെ കോന്നി ജിഡി, മൈലാംമൂട് എന്നീ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ…

Read More

മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ ഉയർന്ന പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ നാലിലൊന്ന് തുക

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ തെളിവുകളോടെ അറിയിക്കുക. പിഴയുടെ നാലിലൊന്ന് തുക പാരിതോഷികമായി ലഭിക്കും. മാലിന്യം വലിച്ചെറിയുന്നത് തെളിവുകളോടെ റിപ്പോർട്ട് ചെയ്താൽ, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് തുക പാരിതോഷികമായി നൽകുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. 2500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികമാണ് ലഭിക്കുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടിയാണ് നടപടി. തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും…

Read More

തൃശൂരിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുടുംബം

തൃശൂര്‍: പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി കുടുംബം. തൃശൂർ കുന്നംകുളത്ത് എരമംഗലം സ്വദേശി നിഷാം-സജ്ന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മരത്തംകോട് സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിനിടെയാണ് കുഞ്ഞു മരിച്ചത്. കുഞ്ഞിന്‍റെ മേൽ പൊക്കിൾകൊടി ചുറ്റിയിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. Share on FacebookTweetFollow us

Read More

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച ട്യൂഷന്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങിയവും പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മി.മീ-ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ  എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്. Share on FacebookTweetFollow us

Read More

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു

ചാലക്കുടി : തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ ബന്ധുക്കൾ അറിയിച്ചു. Share on FacebookTweetFollow us

Read More

ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണം; വനവിഭവങ്ങൾ ശേഖരിക്കവെ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി: വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കി പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയ്ക്കു നേരെ കാട്ടാന ആക്രമണം. 54 കാരിക്ക് ദാരുണാന്ത്യം. മലമ്പണ്ടാര വിഭാഗത്തിൽ 54 വയസ്സുകാരിയായ സീത ആണ് മരിച്ചത്. പീരുമേടിനു സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. Share on FacebookTweetFollow us

Read More

10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

Read More

ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം: ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു ജലപീരങ്കി പ്രയോഗം. ഇതോടെ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല. പ്രവർത്തകർ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തിൽ ഒരു കെഎസ്‌യു പ്രവർത്തകന് പരിക്കേറ്റു. കൈക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പ്രവർത്തകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റി. Share on…

Read More

വീട്ടുപറമ്പിൽ നിന്ന് ലഭിച്ച 20 പെരുമ്പാമ്പിൻ മുട്ടകളും വിരിഞ്ഞു

കണ്ണൂർ: പാനൂർ നഗരസഭയിലെ കരിയാട്ടെ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച 20 പെരുമ്പാമ്പിൻ മുട്ടകളും വിരിഞ്ഞു. കഴിഞ്ഞ മാസമാണ് വീട്ടുപറമ്പിൽ പെരുമ്പാമ്പിനെയും മുട്ടകളും കണ്ടതായി സർപ്പ വൊളന്റിയറും മാർക്കിന്റെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിക്ക് സന്ദേശം വന്നത്. ഉടൻ സ്ഥലത്തെത്തിയ ബിജിലേഷ് പെരുമ്പാമ്പിനെ പിടിച്ചു. പിന്നീട് ആവാസസ്ഥലത്ത് വിട്ടയക്കുകയും ചെയ്തു. തുടർപരിശോധനയിൽ കിട്ടിയ മുട്ടകൾ കോടിയേരിയിൽ എത്തിച്ച് കൃത്രിമ അന്തരീക്ഷത്തിൽ വിരിയിച്ചെടുത്തു. വിരിഞ്ഞ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെയും ഫോറസ്റ്റർ ജിജിലിന്റെയും നിർദേശപ്രകാരം കാട്ടിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial