Headlines

ക്ലാസ് മുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി

തൃശൂര്‍ : കുരിയച്ചിറ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് വൈകിട്ട് മൂന്നരയോടെ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയില്‍ നിന്നു പുസ്തകങ്ങളെടുക്കാന്‍ കുട്ടികള്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പുസ്തകങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്. ഉടന്‍ തന്നെ കുട്ടികള്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ ക്ലാസ് മുറിയില്‍ നിന്ന് മാറ്റിയ ശേഷം പാമ്പിന്‍ കുഞ്ഞിനെ തല്ലിക്കൊല്ലുകയായിരുന്നു. Share on FacebookTweetFollow us

Read More

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി  ഷോക്കേറ്റ് മരിച്ച  സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ്…

Read More

ഇൻ്റർ കാശി ഐ ലീഗ് ചാമ്പ്യൻമാർ; അന്താരാഷ്ട്ര കോടതി വിധിച്ചു

ന്യൂഡല്‍ഹി: 2024-25 സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരായി ഇന്റര്‍ കാശിയെ പ്രഖ്യാപിച്ചു. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയയെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി (കോര്‍ട്ട് ഓഫ് ആല്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്, സിഎഎസ്) റദ്ദാക്കി. യോഗ്യതയില്ലാത്ത താരങ്ങളെ കളിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഇന്റര്‍ കാശിക്ക് എതിരെ എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. അതോടെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ കാശി രണ്ടാം സ്ഥാനത്തായി. ചര്‍ച്ചില്‍…

Read More

റോന്ത് ഒടിടിയിലേക്ക്; ജൂലൈ 22 മുതൽ സ്ട്രീമിങ്

ഷാഹി കബീർ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോന്ത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോന്ത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ് റോന്ത്. ജൂലൈ 22 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തി ജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി…

Read More

വനിത ജീവനക്കാരെ അസഭ്യം പറയുകയും നഗ്നത പ്രദര്‍ശനം നടത്തുകയും ചെയ്തു;  യുവാവ് പിടിയില്‍

നെടുങ്കണ്ടം: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ചാറല്‍മേട് കല്ലേലുങ്കല്‍ ബിജുമോനാണ് (29) പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ചാറല്‍മേട് ആയുര്‍വേദ ഡിസ്‌പെന്‍സറിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. ജനല്‍ ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസ്‌പെന്‍സറിയിലെത്തിയ ബിജുമോന്‍ ശരീരവേദനക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആശുപത്രിയില്‍ ഡോക്ടര്‍ മീറ്റിങ്ങിന് പോയിരുന്നുവെങ്കിലും ജീവനക്കാര്‍ ഇയാള്‍ക്ക് കുഴമ്പ് നല്‍കി. എന്നാല്‍, കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഇയാള്‍ ബഹളംവെക്കുകയും…

Read More

സ്കൂളിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി

തിരുവന്തപുരം: സ്കൂളിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എൽ പി സ്‌കൂളിലെ വിദ്യാർഥികളെയാണ് അസ്വസ്ഥകളെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 36 വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സതേടിയത്. സംഭവത്തിന് പിന്നാലെ സ്‌കൂളിൽ ആരോഗ്യ വിഭാഗം എത്തുകയും പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫ്രൈഡ് റൈസും ചിക്കൻ കറിയും സ്കൂളിൽ നിന്ന് കഴിച്ചതിന് പിന്നാലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 36 വിദ്യാർഥികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്….

Read More

ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിൽ ഇവരുടെ കടയുടെ പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട ഉടമ കോഴിക്കോട് സ്വദേശി അലി. സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ…

Read More

പുതിയ ബിജെപി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല; ആർഎസ്എസിന് അതൃപ്തി

ന്യൂഡല്‍ഹി: പുതിയ ബിജെപി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല. ജൂലായില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് അധ്യക്ഷനെ പ്രഖ്യാപിക്കും എന്നായിരുന്നു സൂചനയെങ്കിലും ഓഗസ്റ്റ് 15ന് ശേഷം മാത്രമായിരിക്കും ഇനി തിരഞ്ഞെടുക്കുന്നത് എന്നാണ് സൂചന. 2023ല്‍ കാലാവധി കഴിഞ്ഞിട്ടും ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തന്നെ തുടരുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുമ്പോള്‍ അധ്യക്ഷ പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ആര്‍എസ്എസും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, ശിവരാജ് സിംഗ്…

Read More

കണ്ണൂരിൽവീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

കണ്ണൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നതിനിടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചെറുപുഴ പാടിയോട്ടുചാലിലാണ് സംഭവം. പി. രാജൻ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറ ഉൾപ്പെടെ തകരുകയും കിണറിനുള്ളിലേക്ക് പതിക്കുകയും ചെയ്തു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് Share on FacebookTweetFollow us

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. പൊതുപരിപാടിക്ക് മുമ്പായി രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial