കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

                കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞതോടെ റഫീഖിനെ…

Read More

പി വി അൻവർ മത്സരിക്കും; ടിഎംസി സ്ഥാനാർത്ഥിയായി നാളെ പത്രിക സമർപ്പിക്കും

മലപ്പുറം: യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും വ്യക്തമാക്കിയ പി.വി അന്‍വര്‍ വീണ്ടും നിലമ്പൂരിൽ അങ്കം കുറിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്തി ഇന്നലെ സൂചിപ്പിച്ചിരുന്നു. നാളെ പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ…

Read More

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ (56) ആണ് മരിച്ചത്. യാത്രയയപ്പു ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് പ്രഫുലൻ മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ്‌ സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുമാണ് സ്കൂളിൽ യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്….

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം. ഒരാളെ കാണാതായി. വടകര കന്നിനടയില്‍ മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ്…

Read More

ഒന്നരക്കിലോ എംഡിഎംഎയുമായി പാലക്കാട് യുവാവും യുവതിയും പിടിയില്‍

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് കോങ്ങാട് ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു. പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്നാണ് വിവരം. കോങ്ങാട് ടൗണില്‍ നാല് വര്‍ഷമായി കാറ്ററിങ് സ്ഥാപനം നടത്തിയരുന്ന ഇരുവരും ബിസിനസിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്നു എന്ന വിവരത്തിന്റെ…

Read More

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി. ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച്…

Read More

നിർത്തിയിട്ട റോ-റോയിൽ ഇടിച്ച് വാട്ടർ മെട്രോ; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആർഎൽ

           കൊച്ചി : എറണാകുളം വൈപ്പിനിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒഴുക്കിൽപ്പെട്ട് സംഭവിച്ചത് എന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കെഎംആർഎൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വൈപ്പിൻ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന റോറോയിൽ തട്ടുകയായിരുന്നു. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗത്താണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. റോറോയുടെ കൈവരികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാൽ…

Read More

ബിജു വധക്കേസ്: 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39…

Read More

പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; നിരാഹാര സമരം അവസാനിപ്പിച്ച് മാവോയിസ്റ്റ് രൂപേഷ്

തൃശൂര്‍: പുസ്തകം പ്രസിദ്ധീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ നിരാഹാര സമരം അവസാനിപ്പിച്ച് മാവോയിസ്റ്റ് രൂപേഷ്. ജയിലില്‍വെച്ച് എഴുതിയ തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് മാവോയിസ്റ്റ് രൂപേഷ് നിരാഹാരസമരം ആരംഭിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ്‌ നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് ജസ്റ്റിസ് ഫോർ പ്രിസോണേഴ്‌സ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. പത്തുവർഷക്കാലത്തെ ജയിൽ ജീവിതത്തിൽ നിന്നും രൂപപ്പെട്ടതാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന രൂപേഷിന്റെ പുതിയ നോവൽ. ഈ നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടർന്ന് രൂപേഷ് ഒരാഴ്ചയിലധികമായി നിരാഹാര സമരത്തിൽ ആയിരുന്നു….

Read More

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതൽ കേരളത്തിൽ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial