പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജനുവരി എട്ടിനായിരുന്നു സംഭവം. മുടവൻമുകൾ സൗത്ത് റോഡ് മേരിവിലാസത്തിൽ അമൽ സുരേഷാണ് അറസ്റ്റിലായത്. ബൈക്കുമായി മുങ്ങിയ പ്രതിയെ മാനവിയം വീഥിയിൽ വച്ച് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു കമീഷണർ ഓഫിസിൽ എത്തിയ പൊലീസുകാരന്‍റെ ബൈക്കാണ് അമൽ മോഷ്ടിച്ചത്. പൊലീസുകാരൻ പരാതി നൽകിയതോടെ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ നിന്ന് അമലിന്‍റെ ദൃശ്യം ലഭിച്ചു. ബൈക്കുമായി നഗരത്തിൽ കറങ്ങിയ ഇ‍യാൾ രാത്രി 11…

Read More

യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ

തിരുവനന്തപുരം: യുവതിയുടെ ദേഹത്ത് തിളച്ച പാൽ ഒഴിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ. പൊള്ളലേറ്റ നിലയിൽ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതിക്കൊപ്പം താമസിച്ചിരുന്ന ആളെയാണ് പോലീസ് പിടികൂടിയത്. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ് (26) ആണ് അറസ്റ്റിലായത്. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഡിസംബർ 26ന് ആയിരുന്നു സംഭവം. ശരീരത്തിൽ തിളച്ച പാൽ ഒഴിച്ച് പൊള്ളിച്ച ശേഷം യുവാവ് 2 ദിവസം ചികിത്സ നിഷേധിക്കുകയും ചെയ്തു. എന്നാൽ പൊള്ളൽ ഗുരുതരമായതോടെ…

Read More

പരസ്യത്തിലെ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പരസ്യത്തിലെ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്‌പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാൽ, വായ്‌പ തിരിച്ചടച്ച് പണയം എടുത്തു മാറ്റാൻ എത്തിയപ്പോൾ കമ്പനി ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാരുടെ ആക്ഷേപം. മോഹൻലാലിൻറെ വാഗ്ദ‌ാനം വിശ്വസിച്ചാണ് തങ്ങൾ വായ്‌പ എടുത്തതെന്നും അതിനാൽ സേവനത്തിലെ പിഴവിന് താരത്തിന് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതി. എന്നാൽ,…

Read More

സിനിമ സംഘടനകളുടെ പണിമുടക്ക് 22 ന് തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ്നിര്‍ത്തിവയ്ക്കും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ…

Read More

എസ്.എ.ടിയിൽ കുഞ്ഞിന് 10 ലക്ഷത്തിന്റെ മരുന്ന് സൗജന്യം; പിഎൻ രോഗികൾക്ക് സമഗ്ര ചികിത്സ നൽകുന്ന ആദ്യ സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്താദ്യമായി പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (PN) ബാധിച്ചവർക്ക് സർക്കാർ തലത്തിൽ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി കേരളം മാതൃകയാകുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘കെയർ’ (CARE) പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകളും മറ്റ് ചികിത്സാ സേവനങ്ങളും ലഭ്യമാക്കുന്നത്.തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്ക് പത്ത് ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിക്കൊണ്ടാണ് ഈ ചികിത്സാ ഘട്ടത്തിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ എൻ.പി.ആർ.ഡി (NPRD) പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ചികിത്സാ സഹായം ലഭിക്കാൻ പ്രയാസപ്പെട്ടിരുന്ന അപൂർവ രോഗികൾക്ക്, ആരോഗ്യ മന്ത്രി…

Read More

ഇന്ത്യ -താലിബാന്‍ ബന്ധം ദൃഢമാക്കി; ഡല്‍ഹിയില്‍ ഇനി സ്ഥിരം പ്രതിനിധി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന് സ്ഥിരം പ്രതിനിധി വരുന്നു. ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിക്കും. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ താലിബാന് സ്ഥിരം പ്രതിനിധി എത്തുന്നത്. അഫ്ഗാനിസ്ഥാനും താലിബാനും തമ്മിലുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ത്യ-താലിബാന്‍ ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇന്നോ, വരും ദിവസങ്ങളിലോ…

Read More

നിയുക്തി മെഗാ തൊഴിൽമേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ…

Read More

വിവാഹാലോചന നടത്തിയില്ല; മകൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി

    ബംഗളുരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയില്‍ വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ 36 വയസ്സുകാരൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ കൊലപ്പെടുത്തിയത്. രാത്രിയില്‍ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയില്‍ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല. നിംഗരാജ തൊഴില്‍രഹിതനാണ്. ജോലി ഒന്നും ചെയ്യാതെ അലസമായി ജീവിക്കുന്ന മകനെ കർഷകനായ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ അതേസമയം പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിന്റെ…

Read More

ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. പിന്നാലെയാണ് ഐസിയുവിലേക്ക് മാറ്റിയത്….

Read More

സിപിഎം സസ്പെൻന്റ് ചെയ്ത മുൻ എം എൽ എ എസ് രാജേന്ദ്രൻ ബിജെപി യിൽ

മൂന്നാർ ∙ ഒടുവിൽ സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു: ‘‘ഞാൻ ബിജെപിയിൽ ചേരും.’’ ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial