Headlines

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗസ് നേതാവ് വി എം സുധീരൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനയ ഇളവുകൾക്കും കരിമണൽ ഖനനത്തിനുമെതിരെ സ്വന്തം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവുകളും ധാതുമണൽ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. ബജറ്റ് നിർദേശങ്ങൾ യുഡിഎഫ് പ്രകടനപത്രികയുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കത്തിലെ പ്രധാന ആവശ്യങ്ങളും വിയോജിപ്പുകളും താഴെ പറയുന്നവയാണ്: 1. പ്രകടനപത്രികയുടെ ലംഘനം; മദ്യവ്യാപനത്തിന് കൂട്ടുനിൽക്കരുത്കേരളത്തിൽ മദ്യ-മയക്കുമരുന്ന് വ്യാപനം അതിഗുരുതരമായി…

Read More

ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 14കാരൻ അറസ്‌റ്റിൽ

ലക്നൗ: ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലാണ് സംഭവം. പ്രതിയായ പതിനാലുകാരന്റെ ബന്ധുവാണ് പീഡനത്തിനിരയായ കുഞ്ഞ്. വെള്ളിയാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീട്ടിൽ നിന്ന് പ്രതി കൊണ്ടുപോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. ഒടുവിൽ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടശേഖരത്തിൽ ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More

കാര്‍ ആക്‌സസറീസ് കടയുടെ മുകളില്‍ പ്രത്യേകം സജീകരണങ്ങൾ, രാസലഹരി വില്‍പന; രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം : ചട്ടിപ്പറമ്പ് കോട്ടക്കല്‍ റോഡിലുള്ള കാര്‍ ആക്‌സസറിസ് ഷോപ്പിന്റെ മറവില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. പാങ്ങ് ചെന്നനപറമ്പ് സ്വദേശി കൊട്ടാരപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം പറവക്കല്‍ സ്വദേശി മുടക്കയില്‍ വീട്ടില്‍ മനേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഡാന്‍സാഫ് ടീമും മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ലഹരി…

Read More

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം; സംഭവം വെമ്പായത്ത്

വെമ്പായം: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം. സ്വര്‍ണവള മോഷ്ടിച്ചെന്നാണ് കടയുടമയുടെ പരാതി. വെമ്പായം കാര്‍ത്തിക് എസ്‌കെ ജ്വല്ലറിയില്‍ ആണ് സംഭവം. ബുധനാഴ്ചയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് സ്വര്‍ണം കവര്‍ന്നത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. വള കൈക്കുള്ളിലാക്കിയ ശേഷം അതിനുമുകളില്‍ മൊബൈല്‍ വച്ച് മറച്ചാണ് പ്രതി പുറത്തേക്ക് പോയത്. 22800 രൂപ വില വരുന്ന വളയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു. കുഞ്ഞിന്റെ നൂൽകെട്ടിനായി സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന ആണ് പ്രതി കടയിലെത്തിയത്. എഴുപതിനായിരം രൂപയോളം…

Read More

താര സംഘടനയിൽ കൂട്ടരാജി;ഭരണ സമിതി രാജിവച്ചു

എറണാകുളം: താരസംഘടനയായ എ എം എം എ യിലെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ പതിനേഴ് അംഗങ്ങളും രാജിവച്ചത്. അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത് Share on FacebookTweetFollow us

Read More

ലോകകപ്പ് ബാനറുകളില്‍ ചുരുട്ടു വലിക്കുന്ന ചിത്രം വെച്ചാല്‍ പിടിവീഴും, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

           ആലപ്പുഴ : ലോകകപ്പ് ഫുട്‌ബോള്‍ ബാനറുകളിലെ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാന്‍ ആരോഗ്യവകുപ്പ്. അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ബാനറുകള്‍ക്ക് പിടിവീഴും. കായിക താരങ്ങള്‍ ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വിവിധയിടങ്ങളിലെ ബാനറുകളില്‍ ആരാധകര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പിലുണ്ട്. ‘പുകയില…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

        കൊല്ലം : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക(60)യാണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.. Share on FacebookTweetFollow us

Read More

പയ്യന്നൂരിൽ പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപം താമസിക്കുന്ന കണ്ണാട ഹൗസിൽ വൈഗ അനിൽകുമാർ (16) ആണ് മരിച്ചത്. രാത്രി 8 മണിക്കും 9മണിക്കുമിടയിലാണ് സംഭവം.ഓട്ടോ ഡ്രൈവർ അനിൽകുമാറിൻ്റെയും മധൂജയുടെയും മകളാണ്. സഹോദരി : വജ്ര (വിദ്യാർത്ഥിനി) പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. Share on FacebookTweetFollow us

Read More

ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 1.38 കോടിയുടെ ബെൻസ് കാർ കത്തിനശിച്ചു

         ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ഉള്ളിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാർ കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 1.38 കോടി രൂപ വിലവരുന്ന ബെൻസ് കാറാണ് പൂർണ്ണമായും കത്തിയത്. ശനിയാഴ്ച രാവിലെ കടുത്തുരുത്തി ബൈപ്പാസ് റോഡിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി. ലോറിയുടെ പിൻഭാഗത്തായിരുന്നു കാർ സൂക്ഷിച്ചിരുന്നത്. യാത്രാമധ്യേ അപ്രതീക്ഷിതമായി ലോറിക്ക് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ…

Read More

19-കാരിയെ കൊന്ന് നദിക്കരയിൽ കത്തിച്ചു; സോഷ്യൽ മീഡിയ പോരാട്ടത്തിനൊടുവിൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് ഭർത്താവ്

മുസാഫർപൂർ (ബിഹാർ): പ്രണയവിവാഹത്തിന്റെ പേരിൽ ബിഹാറിലെ മുസാഫർപൂരിൽ 19 വയസ്സുകാരിയെ സ്വന്തം കുടുംബാംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയ ദുരഭിമാനക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യുവതിയുടെ ഭർത്താവ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ വൈകാരികമായ പോരാട്ടമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സുജാതയും ഗൗരിശങ്കറും തമ്മിലുള്ള വിവാഹം നടന്നത്. സ്വന്തം ജാതിക്ക് പുറത്തുള്ള ആളായതിനാൽ സുജാതയുടെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെല്ലാം അവഗണിച്ച് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മാർച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial