ഐഫോൺ ഓർഡർ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ ലഭിച്ച സംഭവത്തിൽ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലിപ് കാർട്ടിനാണ് മുംബൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ പിഴ വിധിച്ചിരിക്കുന്നത്. മുംബൈയിലെ പവായ് സ്വദേശിയായ ഉപയോക്താവാണ് നിയമനടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ 22ന് ഫ്ലിപ് കാർട്ടിലൂടെ 1,11,793 രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തു. നോ കോസ്റ്റ് ഇഎംഐ വഴിയാണ് തുക നൽകിയത്. അതേ ദിവസം തന്നെ ചാർജറും ഫോൺ…

