ഇതരജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം; വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി സഹോദരന്‍
തിരുപ്പുര്‍: തമിഴ്‌നാടിനെ വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. തിരുപ്പുര്‍ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥിനിയായ സഹോദരിയെ സഹോദരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പോലിസ് അറസ്റ്റ് ചെയ്തു. Share on FacebookTweetFollow us

