ബെംഗളൂരുവിൽ നിന്നും എംഡിഎംഎയുമായെത്തി; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്
തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശ്ശൂർ അമ്മാടം സ്വദേശി കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്നാണ് വില്പനയ്ക്കായി ലഹരി എത്തിച്ചത്. പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടി മുതൽ പുറത്തെടുത്തത് Share on FacebookTweetFollow us

