നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും
കോട്ടയം: നടൻ പ്രേംകുമാർ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ പ്രേംകുമാർ മുഖ്യാതിഥിയാകും.നാളെ വൈകിട്ട് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രേംകുമാർ പങ്കെടുക്കും.പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികള്‍ അറിയിച്ചു Share on FacebookTweetFollow us

