ജപ്തി ചെയ്ത സ്വത്ത് വായ്പയെടുത്തയാള്‍ക്ക് തിരിച്ചുവില്‍ക്കരുത്; ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത സ്വത്തുക്കള്‍ വായ്പയെടുത്തയാള്‍ക്കോ അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കോ തിരിച്ചുവില്‍ക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇത്തരം സ്വത്തുക്കള്‍ പരസ്യ ലേലത്തിലൂടെ മാത്രമേ ബാങ്കുകള്‍ വിറ്റഴിക്കാവൂ എന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കി ജപ്തി ചെയ്ത സ്വത്ത് തിരിച്ചുനല്‍കുന്നത് വായ്പാ അച്ചടക്കത്തെ ദുര്‍ബലപ്പെടുത്തുകയും വിപണിയില്‍ തെറ്റായ പ്രവണതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. സാധാരണ സാഹചര്യങ്ങളില്‍ ബാങ്കുകള്‍ വായ്പയ്ക്ക് പകരമായി ധനേതര ആസ്തികള്‍ കൈവശം…

