സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച അഞ്ചു ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. Share on FacebookTweetFollow us

Read More

കണ്ണൂരിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂരിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം പതിമൂന്നാം ബ്ലോക്കിലെ ഫാമിലെ ജീവനക്കാരായ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ അക്രമണമുണ്ടായത് Share on FacebookTweetFollow us

Read More

കേരളത്തില്‍ ഒരു കാലത്തും കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ ; ശശി തരൂരിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി…

Read More

മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി

ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പിന്തുണ തേടി പി.സി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ച് പ.സി പിന്തുണ തേടിയെങ്കിലും ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തൊടും നേതാക്കളോടും അഭിപ്രായം തേടുകയായിരുന്നു. എന്നാല്‍ മറുപടി പി.സിക്ക് അനുകൂലമായിരുന്നില്ല. ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്‍കൂര്‍…

Read More

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ആഹാരം നൽകാൻ എത്തിയ മരുമകളാണ് പൊലീസിനെ…

Read More

കുറ്റിയാണിയിൽ  ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാണി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. Share on FacebookTweetFollow us

Read More

ഭക്ഷണസാധനങ്ങളെ ചൊല്ലി അംഗൻവാടി ടീച്ചറും ആയയും തമ്മിൽ ഏറ്റുമുട്ടി,കുട്ടികൾ പരിഭ്രാന്തിയിലായി.

ചേർത്തല: അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മിൽ ഏറ്റുമുട്ടി. അംഗൻവാടിക്കുള്ളിലും പുറത്തുവെച്ചുമാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതും തമ്മിത്തല്ലിൽ കലാശിച്ചതും. ഇരുവരുടെയും അടിപിടി കണ്ട് അംഗൻവാടി കുട്ടികൾ പരിഭ്രാന്തിയിലായി. ഓടിക്കൂടിയ അയൽവാസികൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കൈതക്കാട് അംഗൻവാടിയിലെ അധ്യാപികയായ കണ്ടത്തിപ്പറമ്പിൽ ഗീതയും ഹെൽപ്പർ എട്ടാം വാർഡ് സബ്ന നിലയത്തിൽ സജിനിയുമാണ് തമ്മിലടിച്ചത്. അടിപിടിയിൽ ഇരുവർക്കും കാര്യമായ പരിക്കുകൾ പറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗീതയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറെ നാളുകളായി അംഗൻവാടിയിൽ…

Read More

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി: അപകടത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ. കുന്ദംകുളം ചൊവ്വന്നൂർ സ്വദേശിയായ കണ്ടിരിത്തി വീട്ടിൽ പൊടി എന്ന് വിളിക്കുന്ന ആദിത്യൻ (19), പോർക്കളം കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടി വീട്ടിൽ ദീപു (19) എന്നിവരെയാണ് ചേറ്റുവയിൽ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പെട്രോളിങ്ങിനിടയിലാണ് ഇരുവരും കുടുങ്ങിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയാനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി നടക്കുന്ന രാത്രികാല പെട്രോളിങ്ങിനിടയിൽ വാടാനപ്പള്ളി പൊലീസ് ചേറ്റുവ ഭാഗത്ത് വെച്ചാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരെയും പിടികൂടിയത്. തൃശൂര്‍ റൂറല്‍…

Read More

രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മറൈൻ എൻഫോഴ്സസ്മെൻ്റ് പിടികൂടി

തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മറൈൻ എൻഫോഴ്സസ്മെൻ്റ് പിടികൂടി. വിഴിഞ്ഞോ ഭാഗത്ത് നിന്നും രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളുമാണ് മറൈൻ എൻഫോഴ്സ്മെൻ്റ് പിടിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങളാണ് പിടികൂടിയത്. മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തിയിരുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ.വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ എസ്. രാജേഷിൻ്റെ നേതൃത്വത്തിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്….

Read More

കുടുംബ സ്വത്തിനെ ചൊല്ലി തർക്കം അനിയൻ സഹോദരനെ  കൊലപ്പെടുത്തി.

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രസന്നൻ മദ്യപിച്ചു വീട്ടിൽ എത്തിയപ്പോൾ കയർകൊണ്ട് കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിൽ മുൻപും സംഘർഷം ഉണ്ടായിട്ടുണ്ട്. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial