നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍
പുനലൂര്‍ : നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്ന സംഭവത്തില്‍ 67-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആലങ്കോട് വഞ്ചിയൂര്‍ അരുണ്‍ നിവാസില്‍ വിജയനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷെമി എസ്.അസീസിന്റെ, സ്വര്‍ണവും പണവും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ ഒന്നാംനിലയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. വീട്ടിലേക്ക് തിരികെപോകുന്നതിനായി ബാഗെടുക്കാന്‍ വന്നപ്പോഴാണ്…

