40കിലോ കഞ്ചാവുമായിപോയ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു
മഞ്ചേരി: കഞ്ചാവുമായി രണ്ടുപേരെ മഞ്ചേരി എക്സൈസ് സംഘം അറസ്റ്റുചെയ്തു. 40.82 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവർ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ് (31), പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് (37) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കാറിൽനിന്ന് 20.489 ഗ്രാമും ഇവർ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാം കഞ്ചാവുമാണ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കുന്നതിനിടെ വൈദ്യുതടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് ഓടി രക്ഷപ്പെടാൻ…

