കാറിന്റെ ജിപിഎസ് പിന്തുടർന്നെത്തി; പിതാവിൻ്റെ കാമുകിയെ കുത്തികൊലപ്പെടുത്തി 16 കാരൻ
കൊൽക്കത്ത: വെസ്റ്റ് ബെംഗാളിൽ മകൻ പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി. പിതാവിൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ചറിഞ്ഞ 16 കാരനായ മകനാണ് അച്ഛന്‍റെ മുന്നിലിട്ട് 24 കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്. ഇഎം ബൈപാസിലെ റോഡരികിലെ ചായക്കടയിൽ വെച്ചാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. 16 കാരനേയും മാതാവിനേയും കൂടെയുണ്ടായിരുന്ന 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ സ്ഥലത്തുവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. പിതാവിന് 24 കാരിയുമായി ബന്ധമുള്ളത് അറിഞ്ഞ മകൻ കാറിന്‍റെ ജിപിഎസ്…

