ചെടിക്കടയിൽ വെമ്പായം പഞ്ചായത്ത് മെമ്പർ ആക്രമണം നടത്തിയതായി പരാതി; കടയുടമയായ സ്ത്രീക്ക് പരിക്ക്
വെമ്പായം:വേറ്റിനാട് മണ്ഡപം ജംഗ്ഷനിൽ ഏദൻസ് ഗാർഡൻ എന്ന പേരിൽ ചെടികട നടത്തുന്ന കനക രസിയാണ് വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ വാർഡ് മെമ്പറായ ബിനുകുമാർ കനകരസയുടെ ചെടി കടയുടെ മുന്നിലെത്തി ഇവിടെ വച്ചിരുന്ന ചെടികൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ജോലിക്കാർ വന്നശേഷം മാറ്റാമെന്ന് പറഞ്ഞെങ്കിലും പ്രകോപിതനായ മെമ്പർ കടയുടെ മുന്നിൽ ഇരുന്ന ചെടിച്ചട്ടികൾ എറിഞ്ഞ് ഉടയ്ക്കുകയും ചെടികൾ പിഴുതെറിയുകയും ചെയ്യുകയായിരുന്നു. ഇത് തടയാൻ ചെന്ന കനകരസയെ മെമ്പർ പിടിച്ചു തള്ളുകയും മുഖത്തും ശരീരത്തും മർദ്ദിച്ചതായും പരാതിയിൽ…

