വീട്ടിൽ നിന്ന് ഇറങ്ങിയത് സഹോദരിയുടെ വീട്ടിലേക്ക്, വസ്ത്രങ്ങളില്ലാതെ മൃതദേഹം കടലിൽ, വയോധികയുടെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്ന് വിഴിഞ്ഞത്തുള്ള സഹോദരിയുടെ വീട്ടിൽ പോകുന്നതായറിയിച്ച് യാത്ര തിരിച്ച വയോധികയെ പൂവാറിനടുത്ത് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി തിരുവട്ടാർ പുത്തൻകട തവിട്ട്കാട് വിള വീട്ടിൽ വേലമ്മ (76) യുടെ മൃതദേഹമാണ് വൈകുന്നേരം മൂന്നരയോടെ പൂവാർ പള്ളം തീരത്ത് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് വിഴിഞ്ഞത്ത് താമസിക്കുന്ന സഹോദരി സുമിത്രയുടെ വീട്ടിൽ പോകുന്നതായറിച്ച് ഇവർ യാത്ര തിരിച്ചത്. വൈകുന്നേരംവരെയും വിഴിഞ്ഞത്തെത്തിയില്ലെന്നറിഞ്ഞ ബന്ധുക്കൾ തിരുവട്ടാർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന്…

