മലപ്പുറത്ത് യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു
മലപ്പുറം:വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി.ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് ഏഴ് തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി Share on FacebookTweetFollow us

