രാമക്ഷേത്ര നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായത്; വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായതെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര പ്രതിഷ്ഠാദിനം ‘പ്രതിഷ്ഠാ ദ്വാദശിയായി’ ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കവെ ആയിരുന്നു മോഹൻ ഭാഗവതിന്റെ ഈ പരാമർശം. 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ…

