കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിയമർന്നു
കൊച്ചി: കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം. ഏറെ തിരക്കേറിയ ധാരാളം ആളുകൾ ദിനംപ്രതി ഒഴുകിയെത്തുന്ന നഗരത്തിലെ വ്യാപാര കേന്ദ്രമാണ് ബ്രോഡ്‌വേ. ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. കളിപ്പാട്ട കടകൾ, ഫാൻസി സ്റ്റോറുകൾ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് തീ പിടിച്ചത്. ഈ കടകളെല്ലാം പൂർണ്ണമായും കത്തിയമർന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ വളരെ വേഗം പടർന്നു പിടിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്തേക്ക് എത്തുകയും അഗ്നിരക്ഷാ സേനയെ വിവരം…

