യാത്ര സൗജന്യമായാലും ടിക്കറ്റെടുത്താലും മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്‌ആര്‍ടിസി. പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സുകളില്‍ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുകയും, അവർ കയറുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്താല്‍ 100 രൂപ പിഴ ചുമത്തുമെന്ന് കെഎസ്‌ആർടിസി. മുതിർന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുയാത്രകളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ കർശന നടപടി. കെ.എസ്.ആർ.ടി.സി മിന്നല്‍ പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് അർഹരായവർക്ക് സീറ്റ് നല്‍കാതെ നിയമലംഘനം നടത്തിയ യാത്രക്കാരെ കണ്ടെത്തിയതും സ്പോട്ട് ഫൈൻ ഈടാക്കിയതും. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന മുതിർന്ന…

