ജയിലിലെ സൗഹൃദത്തിൽ ഒരുമിച്ച് മോഷണം; തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച് കടന്നു; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. വാമനപുരം ആനാകുടി പൊയ്കമുക്ക് സ്വദേശി പ്രശോഭനയുടെ മാലയാണ് കഴിഞ്ഞ ദിവസം അപഹരിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടം സ്വദേശി സാജൻ (29) കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച വാമനപുരം ആനാകുടി ജംങ്ഷന് സമീപം വച്ചായിരുന്നു സംഭവം. പോസ്റ്റോഫീസിൽ പോയ ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു…

