പ്രിയദര്‍ശിനിയിൽ പണികിട്ടി, എംവിഡി ഫൈൻ അടയ്ക്കാൻ സഹായം തേടി ലിറ്റിൽ ഫ്ലവർ ബസ്സ് ഉടമ, ഒരു രൂപ വീതം നൽകാൻ അഭ്യര്‍ത്ഥന
കൊച്ചി : ഇന്ദിര ഗ്യാരണ്ടി അഥവാ പ്രിയദർശിനി ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തെത്തുടർന്ന് സ്വകാര്യ ബസുടമകളും ജീവനക്കാരും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനിടയിൽ, കനത്ത വരുമാന നഷ്ടം മൂലം ഉച്ചസമയത്ത് ഒരു ട്രിപ്പ് ഒഴിവാക്കിയതിന് എറണാകുളം മാഞ്ഞാലി-ആലുവ റൂട്ടിൽ ഓടുന്ന ലിറ്റിൽ ഫ്ലവർ ബസ്സിന് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തിയെന്ന ആരോപണവുമായി ബസുടമ രംഗത്തെത്തിയിരുന്നു. പെർമിറ്റ് ലംഘനം ആരോപിച്ച് ഈ-ചല്ലാൻ വഴി പറവൂർ ആർടി…

