പൊലീസിന്റെ ബൊലേറോയ്ക്ക് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
തൃശൂർ: രാത്രികാല പെട്രോളിങ് നടത്തുകയായിരുന്ന വടക്കാഞ്ചേരി പൊലീസിന്റെ ബൊലേറോ ജീപ്പ് തടഞ്ഞുനിർത്തി പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ (എം.വി.ഐ) കേസെടുത്തു. തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് . കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും എതിരെയാണ് കേസ്. കേസെടുത്തത്.രാത്രി 11 മണിയോടെ ഉത്രാളിക്കാവിന് സമീപം വടക്കാഞ്ചേരി പൊലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനം റോഡിന് കുറുകെ വട്ടംവെച്ചാണ്…

