തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ കോർപ്പറേഷൻ ജീവനക്കാരനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി സ്വദേശി സുരേഷിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കരിമഠം കോളനി സ്വദേശി ഷമീർ നിലവിൽ ഒളിവിലാണ്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എസ്പി ഫോർട്ട് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. രാത്രികാലങ്ങളിൽ തോട്ടിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരായ കരമന മുണ്ടപ്ലാവില സ്വദേശി…

