വാട്‌സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി നമ്പർ രഹസ്യം, സ്വകാര്യത ഇരട്ടിയാക്കി പുത്തൻ അപ്‌ഡേറ്റ്
സ്‌മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇവരിൽ 99 ശതമാനവും വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്. വളരെ സുരക്ഷിതമായി സന്ദേശങ്ങൾ അയക്കാനുള്ള ആപ്പാണെങ്കിൽ പോലും സ്വകാര്യ ഫോൺ നമ്പർ ഷെയർ ചെയ്യണമെന്നതാണ് .വാട്‌സാപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഗ്രൂപ്പിൽ ആഡ് ആകുമ്പോൾ അതിൽ ഉൾപ്പെടുന്ന എല്ലാവർക്കും നമ്പറുകൾ പരസ്‌പരം കാണാൻ സാധിക്കും. ഇത് പലപ്പോഴും സുരക്ഷാ വെല്ലുവിളിയായി മാറാറുണ്ട്.ഇപ്പോഴിതാ ഇതിനെല്ലാം ഒരു പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റമാണ് വരാൻ…

