Headlines

പി ടി പിരീഡിൽ കളിക്കാൻ വന്നില്ല; പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത



      

പയ്യന്നൂർ : കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. പി.ടി പിരീഡിൽ കളിക്കാൻ വരാത്തതിന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ തായിനേരി SABTM സ്‌കൂളിലെ അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തു.

ജൂൺ 22ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞു നിർത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. പി ടി പിരീഡിൽ കളിക്കാൻ വരാത്തതിനാണ് അധ്യാപകൻ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മർദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേൽപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. സ്‌കൂൾ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായും വിദ്യാർഥിയുടെ അമ്മ പരാതിയിൽ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: