Headlines

കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം അവസാനിച്ചത് കയ്യാങ്കളിയിൽ; കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്ക്

   തെന്മല : തെന്മലയിൽ കൈകൊട്ടിക്കളി മത്സരത്തിന്റെ വിധിനിർണയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. ഇടമൻ ചിറ്റാലംകോട് ജയന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മത്സരത്തിൽ പങ്കെടുത്തവരും കാണികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് തർക്കം ആരംഭിച്ചത്. വിധിനിർണയം പക്ഷപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ വാക്കുതർക്കം രൂക്ഷമാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിനെ…

Read More

കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

       ഇടുക്കി : കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരിയാണ് മരിച്ചത്. 63 വയസായിരുന്നു. വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു. Share on FacebookTweetFollow us

Read More

പൊന്നാനിയിൽ ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ

പൊന്നാനി: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ രണ്ട് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി (55) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നസീമയാണ്. കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിന് ആധാരമായ സംഭവം. പരാതിക്കാരനായ തിരൂർ സ്വദേശിയെ നസീമ നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന്…

Read More

ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ കാണാതായ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിക്കു ശേഷമാണ് സുഹാനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയായിരുന്നു കുഞ്ഞിനെ കാണാതായത്. സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്ന് കുടുംബം പറയുന്നു. സുഹാന് വേണ്ടി ശനിയാഴ്ച…

Read More

കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ; കരാർ തീരാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ രംഗത്തെത്തി. തനിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ മുറി വേണമെന്നാണ് ശ്രീലേഖയുടെ നിലപാട് ശനിയാഴ്ച രാവിലെ വി.കെ പ്രശാന്തിനെ ഫോണിൽ വിളിച്ചാണ് ശ്രീലേഖ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. തന്റെ വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിലവിലെ എംഎൽഎ ഓഫീസ് സൗകര്യപ്രദമാണെന്നാണ് ഇവരുടെ വാദം.വാടക കരാർ നിലനിൽക്കുന്നതിനാൽ…

Read More

പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരേ ജനുവരി അഞ്ചു മുതല്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിബി-ജി റാം ജി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചു മുതല്‍ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ലെന്നും അതു ഭരണഘടന…

Read More

മലപ്പുറത്ത് ട്രെയിൻ തട്ടി ആറാം ക്ലാസ് വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി ആറാംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്.ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസലിന്റെ മകൻ 11 കാരനായ അമീൻഷാ ഹാഷിം ആണു മരിച്ചത്. ഇന്നു വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. വീട്ടിൽനിന്ന് ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Share on FacebookTweetFollow us

Read More

വെള്ളനാട് പഞ്ചായത്തിൽ ഔദ്യോഗിക വാഹനത്തെച്ചൊല്ലി പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ  തർക്കം; നടുറോഡിൽ സെക്രട്ടറിയെ തടഞ്ഞ് പ്രസിഡൻ്റ്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിൽ ഔദ്യോഗിക വാഹനത്തെച്ചൊല്ലി പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ നടുറോഡിൽ തർക്കം. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയാണ് സെക്രട്ടറിയുടെ വാഹനം തടഞ്ഞത്. സത്യപ്രതിജ്ഞാ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ നൽകി മടങ്ങുകയായിരുന്ന സെക്രട്ടറിയെ കുളക്കോട് വെച്ച് പ്രസിഡന്റ് തടയുകയായിരുന്നു. അഞ്ചു മണി കഴിഞ്ഞതിനാൽ വാഹനം നൽകാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെയാണ് തർക്കം രൂക്ഷമായത് Share on FacebookTweetFollow us

Read More

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസർകോട് എരിയാൽ ബ്ലാർകോട് ആയിരുന്നു സംഭവം. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക് കളിക്കുന്നതിനിടെ കുട്ടി കാൽ തെറ്റി വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരുമെത്തുകയും കുഞ്ഞിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. തുടർന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് സ്വാലിഹിന്റെ വേർപാട് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം…

Read More

മദ്യം തലക്ക് പിടിച്ച ഭാര്യ ഭർത്താവിനെ കോടാലി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി

കാൺപൂർ: ഉത്തർപ്രദേശിൽ മദ്യം തലക്ക് പിടിച്ച ഭാര്യ ഭർത്താവിനെ കോടാലി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ തിക്ര ഗ്രാമത്തിലാണ് സംഭവം. ടെെൽസ് പണി ചെയ്യുന്ന 45കാരനായ പപ്പുവാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട യുവതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം പപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് യുവാവ് മരിച്ചത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കോടാലി ഉപയോഗിച്ച് ഭാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial