Headlines

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിക്കമഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തോടൊപ്പം ഉണ്ടായ കുട്ടിയെ കാണാതായതെന്ന് കുടുംബം പറഞ്ഞിരുന്നു Share on FacebookTweetFollow us

Read More

ബ്രസീൽവനിത ക്രിക്കറ്റ് താരം ലോറ കാർഡോസോക്ക് റെക്കോർഡ് നേട്ടം

ഫുട്ബാളിൽ ചരിത്രനേട്ടങ്ങൾ ഏറെയുണ്ട് ബ്രസീലിന്. എന്നാൽ ഈ ചരിത്ര നേട്ടത്തിന്റെ വാർത്ത വരുന്നത് ക്രിക്കറ്റിൽ നിന്നാണ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി മാറിയാണ് റെക്കോർഡ്. ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. Share on FacebookTweetFollow us

Read More

 ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി  നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കി

മധ്യപ്രദേശിലെ സെഹോറിൽ നടന്ന ഒരു വലിയ മതസമ്മേളനത്തിൽ ഏകദേശം 11,000 ലിറ്റർ പാൽ ഉപയോഗിച്ച് ഭക്തർ വിപുലമായ പ്രതിഷ്ഠാ ചടങ്ങ് നടത്തി. ക്ഷേത്രപരിസരം ഭക്തിയുടെയും അളവിന്റെയും ശ്രദ്ധേയമായ ഒരു ദൃശ്യമായി മാറി. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബെരുണ്ട മേഖലയിൽ സ്ഥിതി ചെയ്യുന്ന സത്ദേവിലെ പടാലേശ്വർ മഹാദേവ് ക്ഷേത്രത്തിലാണ് പരിപാടി നടന്നത്. വലിയ ചർച്ചകളും തർക്കങ്ങളുമാണ് ഇതിന് പിന്നാലെ നടക്കുന്നത്. നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായാണ്…

Read More

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

         പയ്യന്നൂർ : കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗ്ലാസ് ജനലുകൾ എറിഞ്ഞുടച്ചു. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ആദ്യം കാർ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാർ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതൽ കൂടെയുള്ള ആളായിരുന്നു ടി…

Read More

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

          തൃശൂർ‌ : ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സംഭവവുമായി ബന്ധപ്പട്ട് സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 4നാണ് രാജു ദുബായിൽനിന്ന് എത്തിയത്. ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നിൽ ക്ലോക്ക്…

Read More

രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു; തെറ്റുകാരനെന്ന് അറിഞ്ഞാലും സുഹൃത്തിനെ തള്ളിക്കളയില്ല

ലൈംഗികാതിക്രമ കേസിൽ നിയമനടപടി നേരിടുന്ന സംവിധായകൻ രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജോയ് മാത്യു രംഗത്ത്. രഞ്ജിത്ത് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പോലും സുഹൃത്ത് എന്ന നിലയിൽ താൻ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രഞ്ജിത്ത് എന്റെ അടുത്ത കൂട്ടുകാരനാണ്. കേസിൽ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയത്തിന് ഉപരി സൗഹൃദത്തിന് വിലകൽപ്പിക്കുന്നു. കൂടെയുള്ളവരെ ചതിക്കാൻ മടി കാട്ടാത്തവരാണ് സിപിഎം. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മുഖം രക്ഷിക്കാനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെ’ന്നും…

Read More

വിജയ് അവസാന ചിത്രം ജനനായകൻ ഇസ്റ്റർനെറ്റിൽ

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി…

Read More

സമ്മർടൈം ക്യാമ്പ് സംഘടിപ്പിച്ചു

ബാലവിഹാറും എം.ബി.എസ് യൂത്ത് ക്വയർ സംയുക്തമായി സംഘടിപ്പിച്ച നാടൻ പാട്ടിലെ സംസ്ക്കാരം എന്ന വിഷയത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികളുമായി സംവദിച്ചു. വഴുതക്കാട് ലെനിൻ ബാലവാടി ശർമ്മാജിഹാളിൽ നടന്ന ചടങ്ങിൽ അശോക് ശർമ്മ അധ്യക്ഷനായി. അഭിജിത്ത് പ്രഭ അനിത, മിനി, ശ്രീകുമാർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ നാടൻ പാട്ട് അവതരണം നടത്തി. ബാലവിഹാറിൻ്റെ ഉപഹാരം രാധാകൃഷ്ണൻ കുന്നുംപുറത്തിനു നൽകി. Share on FacebookTweetFollow us

Read More

കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ: കണ്ണൂ‍‍ർ മുല്ലക്കൊടിയില്‍ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവർത്തകനായ കൃഷ്‌ണനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി. Share on FacebookTweetFollow us

Read More

വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി ജിത്തുവാണ് അറസ്റ്റിലായത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ പ്രതി അതിക്രമിച്ച് കടക്കുകയായിരുന്നു. രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയാണ് ജിത്തു വയോധികയെ പീഡിപ്പിച്ചത്. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജിത്തുവിനെ കോടതി റിമാൻഡ് ചെയ്തു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial