ഇസിജിയിലും എക്കോയിലും വ്യത്യാസം കണ്ടെത്തിയിട്ടും ടിഎംടി ചെയ്തു, 73കാരന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം



      

പത്തനംതിട്ട : 73 കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. പരാതി പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടിഎംടി ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരിച്ചു. 73 കാരനായ പങ്കജാക്ഷന് ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിരുന്നു. വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് പരാതി. ആലപ്പുഴ നൂറനാട് സ്വദേശി ജ്യോതിശ്രീ ഉണ്ണിത്താനാണ് പരാതിക്കാരി. സംഭവം കഴിഞ്ഞ മാസം 25നാണ് ന‌ടന്നതെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയെന്നും ഇവർ പറഞ്ഞു. അതേസമയം, പരാതി തള്ളി ആശുപത്രി രംഗത്തെത്തി. ടിഎംടിക്ക് മുൻപ് നടത്തിയ പരിശോധനയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: