Headlines

പുഷ്പ 2′ പ്രീമിയർ ഷോ അപകടം: കുറ്റപത്രത്തിൽ അല്ലു അർജുൻ ഉൾപ്പെടെ 24 പ്രതികൾ

ഹൈദരാബാദ്:’പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ഉൾപ്പെടെ 24 പേരാണ് കുറ്റപത്രത്തിൽ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ നമ്പള്ളി കോടതിയിലെ 9ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയാണ് പൊലീസ് സമർപ്പിച്ചത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി എക്സ് റോഡ്‌സിലുള്ള സന്ധ്യാ തിയേറ്ററിലായിരുന്നു നാടിയെ നടുക്കിയ…

Read More

എസ്‌ഐആര്‍ പുറത്തായവരെ കണ്ടെത്താന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താനായി ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ എസ്‌ഐആര്‍ കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തായത് 24 ലക്ഷം പേരാണ്. ഇതില്‍ അര്‍ഹരായവരെ കണ്ടെത്താനാണ് നീക്കം. ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗണവാടി, ആശാ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. ബിഹാറിനുശേഷം കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെയും…

Read More

സംസ്ഥാനത്തെ 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍

ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകള്‍ അനുവദിച്ച്‌ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ക്കാണ് തസ്തികകള്‍ അനുവദിച്ചത്. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാർഡിയോളജി…

Read More

പാൻ-ആധാര്‍ ലിങ്കിങ്: ഡിസംബര്‍ 31 അവസാന തീയതി; ഇല്ലെങ്കില്‍ കാര്‍ഡ് റദ്ദാകും

പാൻ കാർഡും ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം.2025 ഡിസംബർ 31-നകം നടപടികള്‍ പൂർത്തിയാക്കിയില്ലെങ്കില്‍ 2026 ജനുവരി ഒന്ന് മുതല്‍ പാൻ കാർഡ് പ്രവർത്തനരഹിതമാകും. ആദായനികുതി വകുപ്പിന്റെ കർശന നിർദ്ദേശപ്രകാരം ഡിസംബർ 31-ന് ശേഷം ലിങ്ക് ചെയ്യാത്ത പാൻ കാർഡുകള്‍ ഉപയോഗിച്ച്‌ സാമ്ബത്തിക ഇടപാടുകള്‍ നടത്താൻ സാധിക്കില്ല. സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട് ടാക്സസ് (CBDT) പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സമയപരിധി കഴിഞ്ഞാല്‍ ഗുരുതരമായ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ നികുതിദായകർ…

Read More

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പതിനാറ് വയസിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആസ്‌ത്രേലിയക്ക് സമാനമായ നിയമം കൊണ്ടുവരണമെന്നാണ് ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, കെ കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്. ഡിജിറ്റല്‍ മേഖലയില്‍ കുട്ടികള്‍ പ്രത്യേകിച്ച് ദുര്‍ബലരാണെന്നും അവരെ സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്നവര്‍ക്ക് വ്യക്തിപരമായ ഇഷ്ടം പ്രയോഗിക്കാമെങ്കിലും, കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെയും അധികാരികളുടെയും ഉത്തരവാദിത്തം വളരെ ഉയര്‍ന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ…

Read More

വെമ്പായം പഞ്ചായത്തിനെ നയിക്കാൻ വിദ്യാർത്ഥി നേതാക്കൾ;എം രാഹുൽ വൈസ് പ്രസിഡൻ്റ്

വെമ്പായം:വെമ്പായം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനവും എൽഡിഎഫിന് .   നെടുവേലി വാർഡ് അംഗവും എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം രാഹുൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിനും യുഡിഎഫിനും 8 അംഗങ്ങൾ വീതമുള്ള ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെയാണ് എം രാഹുൽ വൈസ് പ്രസിഡൻ്റ് ആയത്. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക്  5 വോട്ടും എൽഡിഎഫിനും യുഡിഎഫിനും 8 വോട്ട് വീതവും ലഭിച്ചു.എസ്ഡിപിഐ അംഗങ്ങളുടെ വോട്ട് അസാധുവായി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്.രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വട്ടപ്പാറ വാർഡ്…

Read More

വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ; അമിതാ ബാബു പ്രസിഡൻ്റ്

വെമ്പായം: വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം എൽഡിഎഫിന്. ചാത്തൻപാട് വാർഡംഗം അമിത ബാബു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.  വട്ടപ്പാറ വാർഡംഗം കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ട് അസാധുവായി. എൽഡിഎഫിനും യുഡിഎഫിനും 8 അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം നിർണയിക്കേണ്ടിയിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് സംഘത്തിൻറെ വോട്ട് അസാധുവായതോടുകൂടി എൽഡിഎഫ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപെടുകയായിരുന്നു. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. എസ്ഡിപിഐ അംഗങ്ങളുടെ വോട്ട് അസാധുവായി. Share on FacebookTweetFollow us

Read More

പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിന് സസ്പെൻഷൻ

തൃശൂർ: കോർപ്പറേഷനിൽ മേയർസ്ഥാനം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ലാലി ജെയിംസിന് ഒടുവിൽ സസ്പെൻഷൻ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻറേതാണ് നടപടി. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ കോർപറേഷൻ മേയറായി വെള്ളിയാഴ്ച‌യാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാമത്തെ മേയർ. തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ. പണപ്പെട്ടി ആരോപണം ഉയർത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്, നിജിയ്ക്കു തന്നെ വോട്ട്…

Read More

വാടകക്കാരന് നിബന്ധനകള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി; 50 വര്‍ഷം പഴക്കമുള്ള വാടകക്കാരനെ ഒഴിപ്പിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: സ്വന്തം സ്വത്ത് തനിക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമാണെന്ന് ഉടമ തെളിയിച്ചാല്‍ ബദല്‍ സ്ഥലം നിര്‍ദേശിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്ന് സുപ്രിംകോടതി. കഴിഞ്ഞ 50 വര്‍ഷമായി കെട്ടിടം വാടകയ്ക്ക് എടുത്തിരുന്ന ഒരാളെ കുടിയൊഴിപ്പിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. മുംബൈയിലെ നാഗ്പടയിലെ കാമാത്തിപുരയിലെ വാണിജ്യ കെട്ടിടമാണ് കേസിന് കാരണമായത്. തന്റെ മരുമകള്‍ക്ക് ബിസിനസ് ചെയ്യാന്‍ കെട്ടിടം ആവശ്യമുണ്ടെന്ന് കാണിച്ച് ഉടമ സിവില്‍കോടതിയെ സമീപിച്ചിരുന്നു. ഇത് സിവില്‍കോടതി അംഗീകരിച്ചു. ഈ വിധിയെ ചോദ്യം ചെയ്ത് വാടകക്കാരന്‍ നല്‍കിയ ഹരജി അപ്പീല്‍ കോടതിയും…

Read More

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ്

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഐഎസ് സംഘടനയുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ട്രംപ് അറിയിച്ചു. നൈജീരിയന്‍ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് യുദ്ധവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൊക്കോട്ടോ സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നത്. നൈജീരിയയില്‍ ക്രിസ്ത്യാനികളെ ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലുകയാണെന്ന് നിരന്തരമായി ആരോപണം ഉയരുന്നുണ്ട്. ഈ വിഷയം യുഎസിലെ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും നിരന്തരമായി ഉന്നയിക്കുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial