Headlines

സ്വർണ വില ഒരു ലക്ഷം രൂപ കടന്നു

രാജ്യത്ത് ആദ്യമായി സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നു. ഇന്ന് ഒരു പവന് വില 1,600 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ വില പവന് 1,600 രൂപ വർദ്ധിച്ച് 1,02,160 രൂപയിലും ഗ്രാമിന് 200 രൂപ വർദ്ധിച്ച് 12,770 രൂപയിലും എത്തി. ഇന്നലെ (ഡിസംബർ 22 തിങ്കളാഴ്ച) സ്വർണവില രണ്ട് തവണ ഉയർന്നു. ആദ്യം 99,200 രൂപയായിരുന്ന വില രണ്ടാമത് 99,840 രൂപയായി. ഇത് എക്കാലത്തെയും ഉയർന്ന വിലയാണ് Share on FacebookTweetFollow us

Read More

നെടുമങ്ങാട് ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറി; ചികിത്സയിൽ തുടരുകയായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റൊരു ജീവനക്കാരിയും മരിച്ചു. പാലോട് – പ്ലാവറ സ്വദേശിനി രാജിയാണ് (47) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. അഴിക്കോട് സ്വദേശി നവാസ് (55), ഹോട്ടൽ ജീവനക്കാരിയും പാലോട് സ്വദേശിയുമായ സിമി സന്തോഷ് (45) എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More

കേരളത്തിന് ചരിത്ര നേട്ടം; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം

     എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്ക് മാറ്റിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് ഹൃദയവുമായി എയര്‍ ആംബുലന്‍സ് എറണാകുളത്തെത്തിയത്. കൊച്ചിയില്‍ നടന്നത് രാജ്യത്തെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും…

Read More

ഒരു വീട്ടില്‍ രണ്ടുനായകളെ വളര്‍ത്താം; നായയെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും

                                                                                                                 നായകളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഒരു വീട്ടില്‍ ലൈസന്‍സോടെ രണ്ടുനായകളെ വളര്‍ത്താം. ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ തദ്ദേശഭരണ വകുപ്പിനോട് ശുപാര്‍ശചെയ്യാന്‍ സംസ്ഥാന ജന്തുക്ഷേമ ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ നായകളെ വളര്‍ത്താന്‍ ലൈസന്‍സുണ്ടെങ്കിലും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. വാക്സിനേഷന്‍ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസന്‍സ് വാങ്ങണമെന്നാണ് നിയമം. നിലവിലെ നിയമം ഭേദഗതിചെയ്യാനാണ് നീക്കം. നായകള്‍ക്ക് കൃത്യമായ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളില്‍ ചെയ്യണം. കുത്തിവെപ്പെടുത്ത നായകള്‍ക്ക്…

Read More

ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായി; ആര്യയുടെ പ്രവർത്തനം ശരിയായില്ല സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ‌ വിമർശനം

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മുഖ്യമന്ത്രിക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനുമായി കാറിൽ എത്തിയത് തെറ്റെന്ന് നേതാക്കൾ. യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിക്കുന്നതിൻ്റെ രാഷ്ട്രീയം എന്താണെന്ന് നേതാക്കൾ ചോദ്യം ഉയർത്തി. എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണിതെന്നും വിമർശനം. തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വിഭാഗീയത എന്നും വിമർശനം ഉയർന്നു. ജില്ലയിലെ…

Read More

കര്‍ണാടകയില്‍ ജാതിമാറി വിവാഹം ചെയ്ത് 7 മാസം ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു

കർണാടക : ഹുബ്ബള്ളിയില്‍ ജാതിമാറി വിവാഹം ചെയ്ത പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. ഏഴ് മാസം ഗർഭിണിയായിരുന്ന മാന്യ പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാന്യയുടെ പിതാവ് പ്രകാശ് ഫക്കീർഗൗഡ ഉള്‍പ്പെടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മെയ് മാസത്തിലാണ് മാന്യ പാട്ടീല്‍ തന്റെ ഗ്രാമത്തിലുള്ള ദളിത് യുവാവിനെ വിവാഹം കഴിച്ചത്. വിവാഹത്തെ പെണ്‍വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഇടപെടുകയും ഇരു കുടുംബങ്ങളെയും…

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; കൂടുതൽ വോട്ട് കോൺഗ്രസിന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. സിപിഐഎമ്മിന് 27.16 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം 14.76 ശതമാനമാണ്. മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരിന്നു. ഇപ്പോള്‍ പാര്‍ട്ടികല്‍ തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്. ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നര ശതമാനത്തിന്റെ വര്‍ധന കോണ്‍ഗ്രസിന്റെ…

Read More

സാഹസിക ഡ്രിഫ്റ്റിംഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

       തൃശ്ശൂർ : തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ വാഹന അഭ്യാസത്തിനിടെ പതിനാലുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. നരഹത്യ വകുപ്പു ചുമത്തിയാണ് കയ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ബിച്ച് കാണാനെത്തിയ വിദ്യാര്‍ഥികളുമായി ഷജീര്‍ സാഹസിക അഭ്യാസം നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ് കുട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ ജിപ്സി മറിഞ്ഞ് ചാമക്കാല സ്വദേശി ഫൈസലിന്‍റെ മകന്‍ സിനാന്‍ മരിച്ച സംഭവത്തിലാണ് ഡ്രൈവറെ…

Read More

ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം:സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയും. സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം…

Read More

ഉത്തർപ്രദേശിൽ ക്രിസ്മസ് അവധി റദ്ദാക്കി സർക്കാർ

ലഖ്നൗ:രാജ്യത്ത് പൊതുവെ എല്ലാ വർഷവും ക്രിസ്മസിന് സ്കൂ‌ൾ അവധിയാണ്. എന്നാൽ ഇത്തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25ന് സ്‌കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട് Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial