മരുന്ന് മാറി ഫോർമാലിൻ കുത്തി വച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ എയിംസ് ആശുപത്രിയില്‍ നഴ്‌സിന്റെ ഗുരുതരമായ പിഴവിനെ തുടർന്ന് രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു മരുന്നിന് പകരം മൃതദേഹങ്ങളും ബയോപ്‌സി സാമ്പിളുകളും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അതീവ വിഷാംശമുള്ള രാസവസ്തുവായ ‘ഫോർമാലിൻ’ കുട്ടിയുടെ ശരീരത്തിലേക്ക് കുത്തിവെച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്. 2025 ഡിസംബറിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ വീഴ്ച വരുത്തിയ നഴ്‌സുമാർക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തു. സഗർ സ്വദേശിയായ സിദ്ധാർഥ് യാദവിന്റെ മകൻ സാർഥക് യാദവ് ആണ് മരിച്ചത്. രക്താർബുദം…

