Headlines

കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍

ലഖ്‌നൗ: കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ദീപക്ക്(39) ആണ് പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ജാക്കറ്റിനുള്ളില്‍ വെച്ചുകൊണ്ടാണ് ഇയാള്‍ എമര്‍ജസി വാര്‍ഡിലെത്തിയത്. 5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കഴാഴ്ചയാണ് മഥുര സ്വദേശിയായ ദീപക്കിനെ പാമ്പ് കടിച്ചത്. കുത്തിവെപ്പിനായി ഇയാള്‍ കടിച്ച പാമ്പിനെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ പറഞ്ഞു. Share on FacebookTweetFollow us

Read More

ആർ.എസ്.പി.( ലെഫ്റ്റ് ) എൽ.ഡി.എഫ് വിടുമെന്ന് സൂചന

തിരുവനന്തപുരം:റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) ലെഫ്റ്റ് എൽ.ഡി.എഫ് വിടുമെന്ന് സൂചന നൽകി നേതാക്കൾ. ആർ.എസ്.പി പ്രേമചന്ദ്രൻ വിഭാഗം ഇടത് മുന്നണി വിട്ട കാലം മുതൽ എൽ.ഡി.എഫിനെ പിന്തുണച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ആർ.എസ്.പി.തുടർന്ന് എൽ.ഡി.എഫിൻ്റെ അസ്സോസിയേറ്റായി നിലകൊള്ളുകയായിരുന്നു. പതിനൊന്ന് വർഷമായി എൽ.ഡി.എഫിനോടൊപ്പമാണ്.നിരവധി തവണ പാർട്ടിയെ എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെടുകയുംസി.പി.എമ്മിന് കത്തും നൽകിയിരുന്നു.  സി.പി.എമ്മിൻ്റെ ഭാഗത്ത് നിന്നും സഹകരണ മനോഭാവമില്ലെന്നും  പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് സാധ്യതയുള്ള സഹായങ്ങളൊന്നും സി.പി.എമ്മിൻ്റ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ആർ.എസ്.പി.( ലെഫ്റ്റ് )നേതാക്കൾ പറയുന്നു. ഈ…

Read More

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഭര്‍ത്താവ് ഒളിവില്‍

     തിരുവനന്തപുരം: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നാവായിക്കുളത്ത് കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവില്‍…

Read More

എസ്ബിഐയുടെ എടിഎം ഇടപാട് നിരക്കുകളിൽ വർധന; ഈ പരിധി കവിഞ്ഞാൽ, പുതുക്കിയ നിരക്കുകൾ ബാധകമാകും

ന്യൂഡൽഹി: എടിഎം ഇടപാട് നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളാണ് വർധിപ്പിച്ചിരിക്കുന്നത്. 2025 ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പുതിയ നിരക്കുകൾ ഈടാക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകൾ എസ്ബിഐ വർധിപ്പിച്ചത്. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, ഇനി മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ എസ്‌ബിഐ ഉപഭോക്താക്കൾ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും…

Read More

മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര മുൻ എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര മുൻ  എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി. ജനുവരി പതിനാറിന് ജാമ്യാപേക്ഷ പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നല്‍കിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു….

Read More

വിഴിഞ്ഞം വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ ഖാന്‍ വിജയിച്ചു. 172 വോട്ടുകള്‍ക്കാണ് വിജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷത്തിലെത്താമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 2015 ലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കുന്നത്. എന്നാല്‍ തലസ്ഥാനത്ത് എല്‍ഡിഎഫിന് തിരിച്ചടി തുടരുകയാണ് ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍…

Read More

പത്തു വയസുകാരനെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പീഡിപ്പിച്ചു; നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍. ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ചെരുപ്പ് വാങ്ങാന്‍ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കില്‍ കയറ്റി കടയില്‍ എത്തിച്ചു. സാധനം വാങ്ങിയ ശേഷം മടങ്ങുമ്പോള്‍ കുട്ടിയുടെ ബന്ധു വഴിയില്‍ ഇറങ്ങി. തുടര്‍ന്ന് കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ്…

Read More

നെടുമങ്ങാട് ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട് ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്വർണം പൂശിയ 129 വളകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം തട്ടിയ കേസിൽ കുടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനാൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് പിടികൂടിയത്….

Read More

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; കോർപറേഷൻ ഫലം ബിജെപിക്ക് നിർണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial