ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

കൊച്ചി: തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. വീട്ട് മുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. അതേസമയം, പാമ്പ് കടിയേറ്റുള്ള മരണം തടയാൻ റഫറൽ പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. ഐസിയു, വെന്റിലേറ്റർ സൗകര്യമില്ലാത്ത ആശുപത്രികൾ ആൻറിവനം ലഭ്യമായിട്ടുള്ള തൊട്ടടുത്ത സർക്കാർ-സ്വകാര്യ ആശുപത്രികളുടെ ചാർട്ട് തയ്യാറാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള സ്ഥാപന മേധാവികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്….

Read More

സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് വ‍ർധിക്കുന്നതിനിടയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സർക്കാർ. ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഇനി മുതൽ സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതൽ…

Read More

രാജ്യത്ത് ഉഷ്ണതരംഗം കനക്കുമ്പോൾ എസി ഉപയോഗിക്കരുതെന്നും പകരം കീശയിൽ സവാള കരുതണമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ശിവപുരി : രാജ്യത്ത് ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി കടക്കുമ്പോൾ ജനങ്ങൾക്ക് വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എസി വേണ്ടെന്നും “ഞാൻ എൻ്റെ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിലും ഞാൻ ഇങ്ങനെയാണ് കഴിയുന്നതെന്ന് പറഞ് സിന്ധ്യ, പകരം ചൂട് തട്ടാതിരിക്കാൻ കീശയിൽ ഒരു സവാള കരുതുകയാണ് ചെയ്യുകയെന്നും, ഇത് പണ്ടുകാലം മുതലുള്ള ശീലമാണെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദം പുരോഗമിക്കുമ്പോഴും ഇത്തരം പരമ്പരാഗത രീതികൾ നാം  മറക്കരുതെന്നും അദ്ദേഹം…

Read More

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജുവിന് കനത്ത തിരിച്ചടി. തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷ തടയണമെന്ന അപ്പീലാണ് തള്ളിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആന്റണിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ്…

Read More

അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അമ്മയുടെയും മകന്റെയും തിരോധാനത്തിന് പിന്നില്‍…

Read More

കൊല്ലത്ത് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കൊല്ലം: കൊല്ലത്ത് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. കടയ്ക്കല്‍ സ്വദേശിയായ വൈഷ്ണവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു. കിടപ്പുമുറിയിലെ ജനറല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം നടന്നത്. മുറിയിലെ ജനലില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വൈഷ്ണവിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 194-ാം…

Read More

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ വയോധികൻ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു

ഭുവനേശ്വർ: പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ വയോധികൻ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. സംഭവത്തിൽ 67 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്. വനിതാ ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്നയാളാണ് ദീപക് പ്രധാൻ. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ…

Read More

പാലക്കാട് രണ്ട് പേർക്ക് സൂര്യാതപമേറ്റു

പാലക്കാട് : പാലക്കാട് രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്. ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത് . തടിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം . അജീഷ് ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ 12 ജില്ലകളിൽ…

Read More

നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ അൽമ ( 32 ) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം തൊട്ട് അടുത്തുള്ള വീട്ടിൽ പോയി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്….

Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു

ന്യൂഡല്‍ഹി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ടേക്ക് ഓഫ് സമയത്താണ് സ്വിസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ 1.08 നായിരുന്നു അപകടം. വിമാനത്തില്‍ 228 യാത്രക്കാരും നാല് നാല് നവജാതശിശുക്കളും ഉണ്ടായിരുന്നു. സ്വിസ് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ, പുലര്‍ച്ചെ 1 മണിക്ക് ശേഷം, എഞ്ചിനുകളില്‍ ഒന്നില്‍ ഒരു പ്രശ്നം ഉണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, മുന്‍കരുതലെന്നോണം വിമാനം ഒഴിപ്പിക്കാന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial