പ്രസവിക്കണോ എന്ന് തീരുമാനിക്കുന്നത് സ്ത്രീ, മറിച്ചായാൽ അവകാശലംഘനം; ആർക്കും നിർബന്ധിക്കാനാകില്ല: സുപ്രീം കോടതി

ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഒരാളെ, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിക്കും നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഗർഭിണിയായ ഒരു സ്‌ത്രീയുടെ താത്‌പര്യം പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഏഴ് മാസത്തിലധികം ​ഗർഭിണിയായ 15 വയസുള്ള പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന അവകാശത്തിന് ഉയർന്ന പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഗർഭിണിയായ സ്ത്രീയുടെ തിരഞ്ഞെടുപ്പാണ് പ്രസക്തമെന്ന്…

Read More

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ ‘തുടർച്ചയായ പക്ഷപാതപരമായ അസമത്വം’ കാണിക്കുന്നു എന്നതാണ് ഗ്യാനേഷ് കുമാറിനെതിരെ പുതിയ ആരോപണം. പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിൽ 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ‘രാജ്യത്തോടുള്ള അഭിസംബോധനയ്‌ക്കെതിരെ’ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. വിവിധ…

Read More

രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്

ദില്ലി: രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത് സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നല്‍കിയ ഉത്തരവാദിത്വം മികച്ച രീതിയില്‍ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞു. നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ…

Read More

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത് കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നിരുന്നു. നാലുപേര്‍ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കന്‍ഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നയാള്‍ ക്ഷേത്രത്തിന്റെ…

Read More

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 130 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് വില 14,020 രൂപയായി. പവന്റെ വിലയില്‍ 1040 രൂപ ഇടിഞ്ഞ് 1,12,160 രൂപയിലെത്തി. 18 കാരറ്റ് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520, 14 കാരറ്റ് 85 രൂപ കുറഞ്ഞ് 8970, 9 കാരറ്റ് 55 രൂപ കുറഞ്ഞ് 5785 രൂപ എന്നിങ്ങനെയാണ് വില്‍പ്പന പുരോഗമിക്കുന്നത്. വെള്ളിക്ക് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയാണ്…

Read More

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് വനംവകുപ്പ്

തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് വനംവകുപ്പ്. ചൂട് കൂടിയതോടെ പാമ്പുകള്‍ മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് നിര്‍ദ്ദേശിച്ചു വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തക്കാടുകള്‍ എന്നിവ നീക്കം ചെയ്യേണ്ടതുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടാല്‍ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ ഇറങ്ങാതിരിക്കാന്‍ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ചീഫ്…

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്. താക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിനാണ് പ്രതി കുത്തിയത്. ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. Share on FacebookTweetFollow us

Read More

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങും

തൃശൂർ: മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം സ്ഥിരീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ. മൊബൈൽ ഡിഎൻഎ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ തൃശ്ശൂരിൽ നിന്നു തന്നെ പൂർത്തിയാക്കാൻ കഴിയും. അന്തിമഫലം…

Read More

കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ചു അങ്കണവാടികളിൽ ഇരുത്തേണ്ടതില്ലെന്നും കുട്ടികൾക്ക് പോഷകാഹാരങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനംതിട്ട നഗരസഭ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ചതും വായു സഞ്ചാരമില്ലാത്തതുമായ അങ്കണവാടികൾ തുറന്നു…

Read More

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി

കൊല്ലം: ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർ. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തപ്പെടുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial