Headlines

വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ പ്രതി ചികിത്സയിലിരിക്കെ മരിച്ചു; പൊലീസ് മർദനം ആരോപിച്ച് കുടുംബം

തൃശൂർ : വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞു വീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു ആണ് മരിച്ചത്. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞു വീണത്. ഇന്നലെ ഉച്ചയോടെയാണ് രേഷ് ബാബു മരിച്ചത്. തൃശൂർ ടൗണിൽ നടന്ന പിടിച്ചുപറി കേസിൽ പ്രതിയായതിന് പിന്നാലെയാണ് സുരേഷ് ബാബു റിമാൻഡിലാകുന്നത്.

രേഷിന് ജയിലിൽ മർദനമേറ്റിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് രേഷ് ബാബു. രേഷ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബന്ധുക്കൾ ചെന്നപ്പോൾ ഇയാൾക്ക് മർദനമേറ്റതായി സംശയം തോന്നിയിരുന്നു. മുഖത്തും ചുണ്ടിൻ്റെ ഭാഗത്തുമെല്ലാം നീര് വന്ന നിലയിലാണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ജയിലധികൃതരോട് ചോദിച്ചപ്പോൾ ആദ്യം ഇദ്ദേഹം ജയിലിൽ ബാത്തൂറൂമിൽ പോകുന്ന വഴിയിൽ സാമ്പ്രാണി പോലൊരു വസ്തു എടുത്ത് കടിച്ചുവെന്നും തുടർന്ന് ചുണ്ടിൻ്റെ ഭാഗത്ത് നിന്ന് രക്തം വന്നതായും രക്തം ഛർദിച്ചതായും വിശദീകരണം നൽകി. രക്തത്തിൽ പ്ലേറ്റ്ലെറ്റിൻ്റെ എണ്ണത്തിൽ കുറവ് വന്നതായും ഇതേ തുടർന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: