Headlines

സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു.

കോട്ടയം: സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം. ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളതാണ് ജോബി. പതിവുപോലെ തിങ്കളാഴ്ചയും നിറതോക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ…

Read More

പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസറും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ അര്‍ഷാദ് എച്ച് എയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ഒടുക്കണം. 2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ പിതാവ് ധനനിശ്ചയം ചെയ്ത് നല്‍കിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അര്‍ഷാദ്…

Read More

അർത്തുങ്കൽ തിരുന്നാൾ ജനുവരി 20 ന് പ്രാദേശിക അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് (ചൊവ്വാഴ്ച) പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. Share on FacebookTweetFollow us

Read More

ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹന്‍ അന്തരിച്ചു. ജനകീയാസൂത്രണ പരിപാടിയുടെ മര്‍മമായി സംസ്ഥാന ആസൂത്രണബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ ടി എം തോമസ് ഐസക് ധനമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മണ്‍വിളയിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കും. സമ്പൂര്‍ണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പഠനകോണ്‍ഗ്രസ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഡോ. തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ മനമോഹന്‍…

Read More

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ:  കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. സംസ്കാരം പിന്നീട്. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭമാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ:…

Read More

വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം; താടിയെല്ല് പൊട്ടിയ വിദ്യാർത്ഥി ഗുരുതര പരിക്കുമായി ആശുപത്രിയിൽ

തിരുവനന്തപുരം : വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം. താടിയെല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തമ്മില്‍ ഇന്നലെയാണ് ശുചിമുറിക്കുള്ളിൽ അടി കൂടിയത്. ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതരോ രക്ഷിതാക്കളോ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പൊലീസ് വിദ്യാലയത്തിലെത്തി. പരാതി ലഭിക്കുന്നതിനനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു….

Read More

സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി പ്ലസ് ടു വിദ്യാർത്ഥിനി

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി പ്ലസ് ടു വിദ്യാർത്ഥിനി. കണ്ണൂർ പയ്യാവൂരിലായിരുന്നു സംഭവം. പയ്യാവൂർ സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടേകാലോടെ ആയിരുന്നു സംഭവം. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥിനി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയതെന്നാണ് വിവരം. സ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ കുട്ടി…

Read More

കാട്ടാക്കടയിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി. കാട്ടാക്കടയിൽ ഒരു ഡിജിറ്റൽ പ്രസിൽ ആയിരുന്നു സംഭവം. കാട്ടാക്കട പോക്സോ കോടതിക്ക് സമീപത്തുള്ള ഡിജിറ്റൽ പ്രസിൽ എത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതും ജീവനൊടുക്കിയതും. പെട്രോൾ നിറച്ച കുപ്പിയുമായായിരുന്നു യുവാവ് പ്രസിലെത്തിയത്. തുടർന്ന് ഭീഷണി മുഴക്കിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകകായും സ്വയം തീകൊളുത്തുകയുമായിരുന്നു. തീ ആളിക്കത്തിയതിൽ പ്രസിലെ ജീവനക്കാരിക്കും പൊള്ളലേറ്റിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളുടെ പേരുവിവരങ്ങൾ സംബന്ധിച്ച് വ്യക്തത വരാനുണ്ട്….

Read More

കാസർഗോഡ്  നിർത്തിയിട്ട ഓട്ടോയിൽനിന്ന് 7 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ പിടിയിൽ.

കാഞ്ഞങ്ങാട്: കാസർഗോഡ് മാവുങ്കാലിൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് 7 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ പിടിയിൽ. കള്ളാർ ഒക്ലാവിലെ എ. സുബൈർ 23, ആവിക്കര കെ.എം.കെ ക്വാർട്ടേഴ്സിലെ കെ. മുഹമ്മദ് ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് 28 എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാൽ സഞ്ജീവനി ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോയിൽ നിന്നാണ് പ്രതികൾ സ്വർണം മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ഞായറാഴ്ച കാഞ്ഞങ്ങാട്ടുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ചചെയ്ത…

Read More

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശനമുന്നയിച്ചു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial