പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. അര്‍ച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിന് സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം  ഇരുവരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: