എറണാകുളം: വയനാട്ടിൽ യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബസിൻ്റെ സീറ്റിൽ അബോധാവസ്ഥയിൽ കിടക്കുവകയിരുന്ന യാത്രക്കാരനെ കണ്ടക്ടറാണ് കണ്ടത്. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം.
സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് തുടർനടപടികൾ സ്വീകരിക്കുകയാണ്.
