ഭോപ്പാൽ: ദിൻഡോരി ജില്ലയിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ‘ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം.
അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

