Headlines

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ ഇരുപത്തൊന്നു വയസുകാരനെ പോലീസ് പിടികൂടി

ഒറ്റപ്പാലം: കൂനത്തറയിൽ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ആളെ ഷോർണൂർ പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയതെന്ന് കണ്ടെത്തി. പൂരാഘോഷവുമായി ബന്ധപ്പെട്ടാണ് 15 വയസുകാരായ രണ്ടു വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയത്.


അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഇതേ തുടർന്ന് അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ക്രിസ്റ്റി ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്ത് ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: