Headlines

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവനെ ഒളിവില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്



    

തിരുവനന്തപുരം : വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തില്‍ യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റില്‍.

പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനില്‍ മണിക്കുട്ടനാണ് അറസ്റ്റിലായത്. വഴി തർക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ സഹോദരീ പുത്രി സിന്ധുവിന്റെ ഇരു കൈകളും വെട്ടിയത്. പ്രതി മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. അതിനാല്‍ തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കൈയില്‍ വെട്ടേറ്റതിന് പിന്നാലെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സിന്ധുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈകളില്‍ ആഴത്തിലുള്ള മുറിവും ഞരമ്പുകള്‍ മുറിഞ്ഞതും മൂലം ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ആറ്റിങ്ങല്‍ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: