Headlines

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 7 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതികൾ കുടുങ്ങിയത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവതികൾ അറസ്റ്റിലായത്. ഇവരെ പിടികൂടുന്ന സമയത്ത് നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻപും കഞ്ചാവ് കേസിൽ ഇരുവരും പിടിയിലായിട്ടുണ്ട്. പോലീസിന് ലഭിച്ച രഹഷ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിൽ തുടരുന്നതിന്റെ ഇടയിലാണ് അറസ്റ്റ്. ഒഡീഷയിൽ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിലാക്കിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എസ്‌ഐമാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എഎസ്‌ഐ അബ്ദുൽ മനാഫ്, എസ്‌സിപിഒമാരയ അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ തുടങ്ങിയവർ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു. പ്രതികളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: