Headlines

പൊൻകുന്നം വർക്കി പുരസ്‌കാരം ദിനേശൻ എഴുവന്തലയ്ക്ക്‌ സമർപ്പിച്ചു



ഗുരുവായൂർ :തിരുവനന്തപുരം സംസ്ക്കാര സാഹിത്യ കാവ്യവേദിയുടെ പൊൻകുന്നം വർക്കി സ്മാരക ചെറുകഥാ മത്സരപുരസ്‌കാരം ദിനേശൻ എഴുവന്തലക്ക്‌ കവിയും നാടക ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനിച്ചു. ഐഷുവും ആദവും എന്ന ചെറുകഥക്കാണ് പുരസ്കാരം ലഭിച്ചത്.

ഗുരുവായൂർ, എസ്.എഫ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബിജുമോൻ പന്തിരുകുലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ പ്രചോദന പരിശീലകൻ എം കെ ശങ്കരനുണ്ണിയെ ആദരിച്ചു. ദിനേശൻ എഴുവന്തല, എം നിസിൽ എന്നിവർ സംസാരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: