പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി


മുംബൈ: പ്രമോദ് മഹാജന്റെ മകളും സിറ്റിങ് എംപിയുമായ പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി. പൂനം മഹാജന്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം സ്ഥാനാര്‍ഥിയാകും. മെയ് 20നാണ് തെരഞ്ഞെടുപ്പ്.

പ്രമാദമായ പല കേസുകളിലും പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുള്ള അഭിഭാഷകനാണ് ഉജ്ജ്വല്‍. 2008ലെ മുംബൈ ആക്രമണ കേസിലടക്കം അദ്ദേഹം ഹാജരായി. പ്രമോദ് മഹാജന്‍ കൊലപാതക കേസിലും അദ്ദേഹം തന്നെയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍

2014ലും 2019ലും ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടത് പൂനം ആയിരുന്നു. ബിജെപിയുടെ യൂത്ത് വിങ് അധ്യക്ഷയുമായിരുന്നു നേരത്തെ പൂനം.

ഭരണ വിരുദ്ധതയും സംഘടനയുടെ താഴെ തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും മുന്‍നിര്‍ത്തിയാണ് പൂനത്തിനെ ഒഴിവാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനത്തിനു സീറ്റ് നല്‍കില്ലെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: