റാഞ്ചി: ഝാർഖണ്ഡിൽ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്ന് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിന്റെ ആഘാതത്തിൽ രണ്ടു യാത്രക്കാർ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ ഉണ്ടായ കുലുക്കത്തിൽ നിയന്ത്രണം വിട്ടാണ് മരണം സംഭവിച്ചത്.
ഗോമോ, കോഡെർമ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പർസാബാദിന് സമീപം ശനിയാഴ്ചയാണ് സംഭവം. പുരിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമർജൻസി ബ്രേക്കിട്ട് പെട്ടെന്ന് നിർത്തിയത്. വൈദ്യുതി കമ്പി പൊട്ടി ട്രെയിനിൽ വീണതിനെ തുടർന്നാണ് എമർജൻസി ബ്രേക്കിട്ടത്.പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാൽ ട്രെയിൻ നിർത്താൻ എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. NEW പേർ ഇതിന്റെ ആഘാതത്തിൽ മരിച്ചു’ ധൻബാദ് റെയിൽവേ ഡിവിഷനിലെ സീനിയർ ഡിവിഷണൽ കോമേഴ്സ് മാനേജർ അമരേഷ് കുമാർ പറഞ്ഞു. അപകടം സംഭവിക്കുമ്പോൾ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടത്തിന് ശേഷം നാലുമണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.
പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാൽ ട്രെയിൻ നിർത്താൻ എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. രണ്ടുപേർ ഇതിന്റെ ആഘാതത്തിൽ മരിച്ചു ധൻബാദ് റെയിൽവേ ഡിവിഷനിലെ സീനിയർ ഡിവിഷണൽ കോമേഴ്സ് മാനേജർ അമരേഷ് കുമാർ പറഞ്ഞു. അപകടം സംഭവിക്കുമ്പോൾ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടത്തിന് ശേഷം നാലുമണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.
