Headlines

കാളി വിഗ്രഹത്തെ മാതാവിന്റെ രൂപത്തിലാക്കി; പൂജാരി അറസ്റ്റിൽ, ചെമ്പൂർ ക്ഷേത്രത്തിൽ വിവാദം

മുംബൈ: ചെമ്പൂരിലെ അനിക് വില്ലേജിലുള്ള ഹിന്ദു ശ്മശാനത്തിന്റെ ഉൾവശത്തെ കാളീക്ഷേത്രത്തിൽ നടന്ന വിഗ്രഹമാറ്റം വലിയ വിവാദത്തിനിടയാക്കി. കാളി ദേവിയുടെ പരമ്പരാഗത വിഗ്രഹം മാതാവിനെയും ഉണ്ണിയേശുവിനെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ സംഭവത്തിലാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ഭക്തരും പ്രദേശവാസികളും ഞെട്ടലോടെയാണ് സംഭവം സ്വീകരിച്ചത്.

ശനിയാഴ്ചയാണ് സംഭവം പുറത്ത് വന്നത്. പതിവായി കറുപ്പോ കടുംനീലനിറത്തിലോ പ്രത്യക്ഷപ്പെടുന്ന കാളി വിഗ്രഹത്തിന് പൂജാരി വെള്ള പെയിന്റ് അടിക്കുകയും സ്വർണ്ണനിറത്തിലുള്ള വസ്ത്രം അണിയിക്കുകയും ചെയ്തിരുന്നു. ദേവിയുടെ തലയിൽ വലിയ വെള്ള അലങ്കാരങ്ങളോടു കൂടിയ കിരീടവും അതിന്റെ മുകളിൽ സ്വർണ്ണ കുരിശും സ്ഥാപിച്ചിരുന്നു.

ദേവിയുടെ കൈയിൽ ഒരു കുഞ്ഞിന്റെ പ്രതിമയും വച്ചിരുന്നു. ഇത് ഉണ്ണിയേശുവിനെ പ്രതിനിധീകരിക്കുന്നതാണ്. ഇതോടെ വിഗ്രഹത്തിന്റെ രൂപഭാവം ക്രൈസ്തവ മാതാവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലേക്ക് പൂർണ്ണമായി മാറിയിരുന്നു.

വിഗ്രഹത്തിന്റെ പിന്നാമ്പുറം പൂർണ്ണമായും പുതുക്കിയിരുന്നു. അതിൽ വലിയ സ്വർണ കുരിശ് ആലേഖനം ചെയ്ത ചുവന്ന തുണി പശ്ചാത്തലമായി ഉപയോഗിച്ചു. ഇരുവശത്തും പ്രകാശ അലങ്കാരങ്ങളുമുണ്ടായിരുന്നു.

ഭക്തർ ചോദ്യം ചെയ്തപ്പോൾ, ദേവി താൻ കണ്ട സ്വപ്നത്തിൽ മാതാവിന്റെ രൂപത്തിൽ അണിയിച്ചൊരുക്കാൻ നിർദ്ദേശിച്ചു എന്നാണ് പൂജാരി പറഞ്ഞതെന്ന് പിടിഐ റിപ്പോർട്ടുകൾ പറയുന്നു.

വിവരം ലഭിച്ച ഉടൻ പൊലീസ് നടപടി സ്വീകരിച്ചു. പ്രദേശത്ത് മറ്റ് പ്രശ്നങ്ങൾ തടയുന്നതിനായി, പൊലീസിന്‍റെ സാന്നിധ്യത്തിൽ കാളീവിഗ്രഹം അതിന്‍റെ യഥാർത്ഥ രൂപത്തിലേക്ക് പുനഃസ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത പൂജാരിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനും പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വിവരം ലഭിച്ചതോടെ പൊലീസ് ക്ഷേത്രത്തിലെത്തി. പ്രദേശത്ത് സംഘർഷ സാധ്യതകൾ ഇല്ലാതാക്കാൻ കർശനമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. പൊലീസ് സാന്നിധ്യത്തിൽ ദേവിയുടെ വിഗ്രഹം മാതാവിന്റെ രൂപത്തിൽ നിന്ന് യഥാർത്ഥ കാളിയുടെ രൂപത്തിലേക്ക് തിരിച്ചുപണിതു. പൂജാരിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വിവാദത്തെ വിശ്വഹിന്ദു പരിഷത്ത് (VHP), ബജ്രംഗ് ദൾ തുടങ്ങി വലതുപക്ഷ സംഘടനകൾ ശക്തമായി അപലപിച്ചു. സംഭവത്തിന് പിന്നിൽ ആരൊക്കെ ഉണ്ടെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സംഘടനകൾ സർക്കാരിനും പൊലീസിനും അപേക്ഷ നൽകിയിട്ടുണ്ട്.

പ്രദേശത്ത് സംഘർഷമോ കലാപമോ ഉണ്ടാകാതിരിക്കാനായി അധിക പൊലീസ് സാന്നിധ്യം ഉറപ്പാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൂജാരി പൂജാരി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്നും, മറ്റാരും പങ്കാളികളുണ്ടോ എന്നതിനെ കുറിച്ച് വിശദമായി ചോദ്യം ചെയ്യുന്നതായി അധികൃതർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയം നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്ന ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 299 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതനുസരിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: